തട്ടിപ്പുകാരന്‍ നഴ്സായി അഭിനയിച്ച് ജോലി ചെയ്ത് നേടിയത് കോടികള്‍; 46 കാരന്റെ വിചാരണ തുടങ്ങി

തട്ടിപ്പുകാരന്‍ നഴ്സായി അഭിനയിച്ച് ജോലി ചെയ്ത് നേടിയത് കോടികള്‍

Update: 2025-12-04 05:25 GMT

ലണ്ടന്‍: ചില കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ആഷ്ടണ്‍ ഗുരംതുഞ്ഞുവിന് വാറിംഗ്ടണിലെ ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ഇത് മറച്ചു വെച്ച് ആള്‍മാറാട്ടം നടത്തി ജോലിക്ക് കയറിയ അയാള്‍ സമ്പാദിച്ചത് ഏകദേശം 1,73,000 പൗണ്ടോളമാണ്. തട്ടിപ്പിന് പിടിയിലായ ഈ 46 കാരനെ ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്നലെ വിചാരണ ചെയ്തു. വ്യാജരേഖകള്‍ ഹാജരാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

ഒരു യഥാര്‍ത്ഥ നഴ്സിന്റെ ഐഡന്റിറ്റി ഉപയോഗിച്ചായിരുന്നു ഇയാള്‍ 2014 ല്‍ ഏജന്‍സിയില്‍ റെജിസ്റ്റര്‍ ചെയ്തതെന്ന് കോടതിയില്‍ പറഞ്ഞു. 2015 ജനുവരിക്കും 2019 ഏപ്രിലിനും ഇടയില്‍ ഇയാള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ആറോളം നഴ്സിംഗ് ഹോമുകളില്‍ ജോലി ചെയ്തു. ഇതുവഴി ഇയാള്‍ക്ക് ഉണ്ടായ മൊത്തം വരുമാനം 1,72,920.94 പൗണ്ട് ആണെന്ന് കണക്കാക്കപ്പെടുന്നു. ഇയാള്‍ ഹാജരാക്കിയ രേഖയിലെ യഥാര്‍ത്ഥ നഴ്സിനെ 2019 ജനുവരിയില്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി) ബന്ധപ്പെട്ടതോടെയണ് ഇയാളുടെ കള്ളി പുറത്താവുന്നത്. തുടര്‍ന്ന് ചെഷയര്‍ പോലീസിന് കേസ് കൈമാറുകയായിരുന്നു.

Tags:    

Similar News