അതിവേഗ പേമാരിയും കൊടുങ്കാറ്റും ആഞ്ഞടിച്ചു; സ്പെയിനിലെ റോഡുകള്‍ പൊടുന്നനെ പുഴയായി

അതിവേഗ പേമാരിയും കൊടുങ്കാറ്റും ആഞ്ഞടിച്ചു; സ്പെയിനിലെ റോഡുകള്‍ പൊടുന്നനെ പുഴയായി

Update: 2025-07-26 04:10 GMT

മാഡ്രിഡ്: സ്‌പെയിനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അവിചാരിതമായി കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍, കനത്ത പേമാരി കാരണം റോഡുകളെല്ലാം നദികളായി മാറുകയാണ്. തെക്കന്‍ സ്പെയിനിലെ മ്യൂറിക്കയില്‍ നിരത്തുകളില്‍ റോഡുകളില്‍ നിറഞ്ഞൊഴുകിയ മലിന ജലം വീടുകളിലേക്കും കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പ്രദേശത്തെ ആകാശം ഇപ്പോഴും മേഘാവൃതമാണ്. മ്യൂറിക മേഖലയാണ് കടുത്ത പ്രതിസന്ധിയിലായത്. കാരാവാക ഡി ലാ ക്രൂസ് നഗരത്തിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിനും കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

നഗരത്തിലെ 20 താമസക്കാരെ ഒഴിപ്പിക്കേണ്ടതായി വന്നു. അവര്‍ക്ക് രാത്രി മുഴുവന്‍ മുന്‍സിപ്പല്‍ സ്പോര്‍ട്ട്‌സ് പവലിയനില്‍ കഴിയേണ്ടി വന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആലിപ്പഴ വീഴ്ചയായി ആരംഭിച്ച് അവ കൂടുതല്‍ ശീതീകരിച്ച് മഞ്ഞുപാളികളായി മാറുകയായിരുന്നു. പിന്നീട് ഇത് വെള്ളമായി പ്രദേശത്താകെ വ്യാപിക്കുകയാണ്. ചില വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ വെള്ളം കയറി. റോഡുകള്‍ പലതും വിജനമായി. ആളുകള്‍ വീടുകളില്‍ അഭയം തേടാന്‍ തുടങ്ങിയതോടെ കഫേകളും റെസ്റ്റോറന്റുകളും ഒഴിഞ്ഞു കിടന്നു.

മൊറടാല്ല പട്ടണത്തില്‍ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ വിന്‍ഡോകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, കനത്ത പേമാരി വര്‍ഷത്തെ തുടര്‍ന്ന് ബെനിഡോമിലെ ബ്രിട്ടീഷുകാര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടേണ്ടതായി വന്നു. പ്രവിശ്യയിലാകെ പേമാരി വ്യാപിച്ചതോടെ ബീച്ചുകളും ബാറുകളും ഒഴിഞ്ഞു കിടന്നു. പല വിനോദ സഞ്ചാര കേന്രങ്ങളില്‍ നിന്നും ടൂറിസുകളെ ഒഴിപ്പിക്കുകയാണ്.

Tags:    

Similar News