കുതിരപ്പന്തയം നിരോധിക്കണമെന്ന ആവശ്യം കേവലം വിഢിത്തം; നിരോധനം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം

കുതിരപ്പന്തയം നിരോധിക്കണമെന്ന ആവശ്യം കേവലം വിഢിത്തം; നിരോധനം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം

Update: 2026-04-12 02:01 GMT

ലണ്ടന്‍: ഗ്രീന്‍സ് പാര്‍ട്ടി നേതാവ് സാക്ക് പോളന്‍സ്‌കി വിഭാവനം ചെയ്യുന്ന ലോകത്തില്‍ ആഹ്ലാദം, ചരിത്രം, അവസരങ്ങള്‍ എന്നിവയുണ്ടാകില്ലെന്ന് പ്രമുഖ സ്‌പോര്‍ട്ട്‌സ് ലേഖകനും പത്രപ്രവര്‍ത്തകനുമായ ഡൊമിനിക് കിംഗ് എഴുതുന്നു. താന്‍ അധികാരത്തിലേറിയാല്‍ കുതിരപ്പന്തയം നിരോധിക്കുമെന്ന ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളന്‍സ്‌കിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ മുന്‍പേജിലെ തലക്കെട്ടുകളില്‍ ഇടംപിടിക്കാനുള്ള ശ്രമമായിരിക്കാം അതെങ്കിലും, കുതിരപ്പന്തയ മേഖല രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോളന്‍സ്‌കിയുടെ വിവരമില്ലായ്മയാണ് ഇതുവഴി പുറത്തു വന്നിരിക്കുന്നതെന്നും കിംഗ് ചൂണ്ടിക്കാട്ടുന്നു.

ഈ മേഖല രാജ്യത്തിന് നേടിക്കൊടുക്കുന്നത് ഏകദേശം 4.1 ബില്യന്‍ പൗണ്ടാണെന്ന് അദ്ദേഹം പറയുന്നു. റാന്‍ഡോക്‌സ് ഗ്രാന്‍ഡ് നാഷണലിന്റെ കണക്ക് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്, പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഒമ്പതാം തീയതി മത്സരത്തിന്റെ 60,000 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ്. മൂന്ന് ദിവസങ്ങളിലായി മൊത്തം 1,41,000 പേരാണ് ഈവന്റ് കാണാന്‍ എത്തിയത്. 2018 ന് ശേഷം ഏറ്റവും അധികം ആള്‍ക്കാര്‍ എത്തിയത് ഈ വര്‍ഷമാണെന്നും കിംഗ് പറയുന്നു. മത്സരത്തിനിടയില്‍ നടക്കുന്ന ചില സംഭവങ്ങളെ എടുത്തുകാട്ടി ഇതിനെതിരെ തിരിയുകയാണ് പോളന്‍സ്‌കിയെന്നും കിംഗ് ആരോപിക്കുന്നു.

Tags:    

Similar News