18 കാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കം ഏഴ് പേര്‍ പിടിയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്; പരിസരത്തെ സിസിടിവി, ഡോര്‍ബെല്‍ ക്യാമറ, ഡാഷ് ക്യാമറ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം; പ്രദേശവാസികളുടെ സഹായത്തിനായി പബ്ലിക് പോര്‍ട്ടലും
ഡെര്‍ബിഷെയര്‍: ബ്രിട്ടണിലെ കൗമാരക്കാര്‍ക്ക് വളര്‍ന്ന് വരുന്ന അകൃമ സ്വഭാവങ്ങള്‍ക്ക് ഒരു ഉദാഹരണം കൂടി. ഇല്‍ക്കസ്റ്റന്‍ റോസ് അവന്യൂവില്‍ 18 കാരനെ കുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ 15 വയസുള്ള പെണ്‍കുട്ടി അടക്കം ഏഴ് പേരെ പോലീസ് പിടികൂടി. ഇവരെ സഹായം കൂട്ടുനിന്നതിന് 52 കാരനായ ഒരാളെയും പോലീസ് പിടിച്ചിട്ടുണ്ട്. 18കാരന് കുത്തേറ്റേന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും കുത്തേറ്റ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ സംഘം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഡെര്‍ബിഷെയര്‍ പൊലീസ് കൊല്ലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് 17-കാരന്‍ യുവാക്കളെ കൊലപാതക കുറ്റത്തിന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. കൂടാതെ, 15-കാരി, 16-കാരി, 52-കാരനായ ഒരാള്‍ എന്നിവരെ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനായിട്ടാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അറസ്റ്റിലായ ഏഴുപേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അക്കാര്യം പോലീസുമായി പങ്കുവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പരിസരത്തെ സി സി ടി വി, ഡോര്‍ബെല്‍ ക്യാമറ, ഡാഷ് ക്യാമറ എന്നിവയില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് പോലീസ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. പ്രത്യേകിച്ചും, ഹീനര്‍ റോഡ്, റോസ് അവെന്യു, സമര്‍ഫീല്‍ഡ്‌സ് വേ, കെഡില്‍സ്റ്റണ്‍ ഡ്രൈവ്, പെവെറില്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ നിന്നുള്ള രാത്രി 7 മണിക്കും 9 മണിക്കും ഇടക്കുള്ള ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
ഇതിനായി ഒരു പബ്ലിക് പോര്‍ട്ടലും ക്രമീകരിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങള്‍ക്ക് വിവരങ്ങളും വീഡിയോ ദൃശങ്ങളും പങ്കുവയ്ക്കാവുന്നതാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലായതിനാല്‍, ഏറെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെകട്ര്‍ ക്ലോഡിയ മസ്സോണാണ് കേസിന് നേൃത്വം നല്‍കുന്നത്.