സ്ഥാനാര്‍ഥികള്‍ അത്ര പേരാ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ചു; പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം ഒഴിവാക്കാന്‍ യുവതി
പ്രതിശ്രുത വരന്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചു; വിവാഹ നിശ്ചയം ഒഴിയാന്‍ യുവതി
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍, ഇതിനിടെ അമേരിക്കക്കാരിയായ ഒരു യുവതി റെഡ്ഡിറ്റില്‍ പങ്കിട്ട ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്റെ പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം ഒഴിവാക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു യുവതിയുടെ പോസ്റ്റ്. തങ്ങള്‍ ഫ്ളോറിഡയിലാണ് താമസമെന്ന് പറയുന്ന യുവതി, സ്ഥാനാര്‍ഥികളില്‍ ആരെയും ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് പ്രതിശ്രുത വരന്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ അവകാശങ്ങളെ കൂടുതല്‍ നിയന്ത്രിക്കുന്ന ഒരു ഭാവിയെക്കുറിച്ച് താന്‍ ഭയപ്പെടുന്നുവെന്നാണ് യുവതി പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ വളരെ സാമ്യമുള്ളതാണെന്ന് പറഞ്ഞ യുവതി എന്നിട്ടും വോട്ട് ചെയ്യുന്നതില്‍ അദ്ദേഹം ഇത്ര നിസ്സംഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും കുറിച്ചു.
യുവതിയുടെ പോസ്റ്റിന് വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ ഇക്കാര്യത്തില്‍ യുവതിയുടെ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍, വോട്ട് ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അത് ബന്ധത്തെ ബാധിക്കരുതെന്നും ഉപദേശിച്ചു.