കൊടും കുറ്റവാളിയുമായി ജയിലില്‍ ശാരീരിക ബന്ധം; ബ്രിട്ടനില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ
കൊടും കുറ്റവാളിയുമായി ജയിലില്‍ ശാരീരിക ബന്ധം; ബ്രിട്ടനില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ
ലണ്ടന്‍: തടവില്‍ കഴിയുന്ന കുറ്റവാളിയുമായി ജയിലില്‍ വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് കോടതി തടവ് വിധിച്ചു. ഇപ്പോള്‍ 27 വയസ്സുള്ള ഷാര്‍ലറ്റ് വിന്‍സ്റ്റാന്‍ലി എന്ന് ഉദ്യോഗസ്ഥയാണ് ഹബാരി ബ്ലെയര്‍ എന്ന 30 കാരനുമായി ഡോണ്‍കാസ്റ്ററിന് സമീപമുള്ള ലിന്‍ഡ്‌ഹോം ജയിലില്‍ വെച്ച് ബന്ധം ആരംഭിച്ചത്. ഇവര്‍ തമ്മില്‍ ക്രമേണ ഏറെ അടുപ്പത്തിലായി എന്ന് മാത്രമല്ല, ബ്ലെയറില്‍ നിന്നും തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് അവരെ അവര്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ.
താന്‍ അയാളുമായി ദിവസേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് വിന്‍സ്റ്റാന്‍ലി ഒരു സഹപ്രവര്‍ത്തകയോട് പറയുകയുമുണ്ടായി. മാതമല്ല, ജീവിതത്തില്‍ ഇത്രയേറെ ആസ്വാദ്യകരമായ രീതിയില്‍ താന്‍ സെക്‌സ് അനുഭവിച്ചിട്ടില്ലെന്നും ഇവര്‍ അവകാശപ്പെട്ടുര്‍ന്നത്രെ. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ, ജയിലിനുള്ളില്‍ വിലക്കപ്പെട്ട പല വസ്തുക്കളും ഇവര്‍ തന്റെ കാമുകന് വേണ്ടി ജയിലിനുള്ളിലേക്ക് ഒളിച്ചു കടത്തിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഈ ഫോണ്‍ ഉപയോഗിച്ച് അവര്‍ ആശയവിനിമയം നടത്തുകയും, അശ്ലീല ചിത്രങ്ങള്‍ കൈമാറാറുമുണ്ടായിരുന്നു. ഇപ്പോള്‍ ഷെഫീല്‍ഡ് ക്രൗണ്‍ കോടതി ഇവരെ രണ്ടര വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.