ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം; കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍

ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

Update: 2026-02-05 00:39 GMT

വാഷിങ്ടന്‍: ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിയായ റയാന്‍ റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. 2024-ല്‍ ഫ്‌ലോറിഡ ഗോള്‍ഫ് കോഴ്സില്‍ വെച്ചാണ് റയാന്‍ റൂത്ത് ട്രംപിനെ വധിക്കാന്‍ ശ്രമം നടത്തിയത്.

പ്രതിക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസില്‍ ഏഴ് വര്‍ഷം തടവും അനുഭവിക്കണം. മറ്റു മൂന്ന് കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയല്‍ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാന്‍ റൂത്തിനെതിരെ ചുമത്തിയത്.

സെപ്റ്റംബറില്‍ റയാന്‍ റൂത്ത് കുറ്റക്കാരനാണെന്നു ജൂറി അംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയില്‍വച്ച് സ്വയം കുത്തി പരുക്കേല്‍പ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു.

Tags:    

Similar News