ആക്രമണ സാധ്യത; കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിലെ പരിപാടി റദ്ദാക്കി; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്; അതീവ ജാഗ്രത..!

Update: 2024-11-12 12:33 GMT

ഒട്ടാവ: ഇന്ത്യക്കാർക്ക് ഓരോ നാൾ കഴിയുതോറും കാനഡയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴിതാ ആക്രമണ സാധ്യതയെ തുടർന്ന് കാനഡയിലെ ബ്രാംപ്ടൺ ത്രിവേണി ക്ഷേത്രവും കമ്മ്യൂണിറ്റി സെൻ്ററും നടത്താനിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വംശജരായ ഹിന്ദുക്കൾക്കും സിഖുകാർക്കും ലൈഫ് സർട്ടിഫിക്കറ്റുകൾ പുതുക്കാൻ കഴിയുന്ന കോൺസുലർ ക്യാമ്പ് പരിപാടി നവംബർ 17-ന് നടത്താൻ ഇരിക്കുകയായിരുന്നു.

ഇതിനിടെയാണ് ആക്രമണ മുന്നറിയിപ്പ് ഇവർക്ക് ലഭിച്ചത്. ഇന്ത്യൻ കോൺസുലേറ്റ് 2024 നവംബർ 17-ന് ബ്രാംപ്ടൺ ത്രിവേണി മന്ദിറിൽ നടത്താനിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

പീൽ റീജിയണൽ പോലീസിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. ക്യാമ്പിനായി കാത്തിരുന്ന എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ സുരക്ഷിതമല്ലെന്ന് തോന്നുന്നതിൽ ദുഃഖമുണ്ടെന്നും അവർ വ്യക്തമാക്കി. ആക്രമണ സാധ്യത മുന്നിൽകണ്ട് പോലീസ് പ്രദേശത്ത് അതീവ ജാഗ്രതയിലാണ്.

Tags:    

Similar News