സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; താലിബാന്റെ ആത്മീയ നേതാവിനെയും ചീഫ് ജസ്റ്റിനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്

Update: 2025-07-09 00:25 GMT

ഹേഗ്: സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ തുടരുന്ന അതിക്രമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുല്‍ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുന്‍സാദ എന്നിവര്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും മാത്രമല്ല, താലിബാന്റെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റുള്ളവരും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News