ഇസ്ലാമാബാദില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ സ്‌ഫോടനം; വധുവും വരനും അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
വിവാഹദിനത്തിൽ വീട്ടിൽ സ്ഫോടനം; എട്ടു പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: വിവാഹ ആഘോഷങ്ങള്‍ക്കിടെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ വരനും വധുവും ഉള്‍പ്പെടുന്നു. ഒട്ടേറെപ്പേര്‍ക്കു സ്‌ഫോടനത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് നാടിനെ നടുക്കിയ സംഭവം. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകരുകയും സമീപത്തെ നാലു വീടുകള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്ലാമാബാദ് അഡീഷനല്‍ ഡപ്യൂട്ടി കമ്മിഷണര്‍ സാഹിബ്സാദ യൂസഫ് പറഞ്ഞു.
ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ വീട്ടില്‍വച്ചു നടത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ വരനും വധുവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. അതിഥികള്‍ ഉള്‍പ്പെടെയുണ്ടായിരുന്ന സല്‍ക്കാര വേദിയിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തിയാണ് അവശിഷ്ടങ്ങളില്‍നിന്നും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.