താന്‍ പ്രധാനമന്ത്രിയായാല്‍ കൊടും കുറ്റവാളികളെ എല്‍സാല്‍വഡോര്‍ ജയിലിലടക്കും; നൈജല്‍ ഫരാജ്

താന്‍ പ്രധാനമന്ത്രിയായാല്‍ കൊടും കുറ്റവാളികളെ എല്‍സാല്‍വഡോര്‍ ജയിലിലടക്കും; നൈജല്‍ ഫരാജ്

Update: 2025-07-22 06:13 GMT

ലണ്ടന്‍: ബ്രിട്ടനിലെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ പലയിടങ്ങളിലും സാമൂഹ്യ ജീവിതത്തിന് ശല്യമാകുന്നു എന്ന് പറഞ്ഞ യു കെ റിഫോം പാര്‍ട്ടി നേതാവ് നൈജല്‍ ഫരാജ്. താന്‍ പ്രധാനമന്ത്രിയായാല്‍ കുറ്റകൃത്യ നിരക്ക് പകുതിയായി കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടപ്പിലാക്കിയതു പോലുള്ള സീറോ ടോളറന്‍സ് നയം നടപ്പിലാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലണ്ടനില്‍ ഒരു പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കടകള്‍ കൊള്ളയടിക്കുന്നത് ലണ്ടനില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പറഞ്ഞ അദ്ദേഹം വലിയൊരു വിഭാഗം കുടിയേറ്റക്കാര്‍ നിരത്തുകളെ സുരക്ഷിതമല്ലാതാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.

ഏകദേശം 17 ബില്യന്‍ പൗണ്ടോളം ചെലവാക്കേണ്ടതായി വരുമെന്നും, എന്നാലും കുറ്റകൃത്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എല്ലാ കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ദീര്‍ഘകാല തടവ് ശിക്ഷ നല്‍കണം, അദ്ദേഹം പറഞ്ഞു. ഉപയോഗശൂന്യമായ സൈനിക ആസ്ഥാനങ്ങളില്‍ കൂടുതല്‍ തടവറകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ എല്‍സാല്‍വഡോറിലെ കുപ്രസിദ്ധമായ സൂപ്പര്‍മാക്സ് ജയിലുകളിലെക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടത്തെ അധികൃതരുമായി സംസാരിച്ചിട്ടില്ലെങ്കിലും, എല്‍സാല്‍വഡോര്‍ ഇപ്പോള്‍ തന്നെ അമേരിക്കന്‍ തടവുകാരെ സ്വീകരിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News