പരിശോധനയിൽ നിരോധിത സിഗരറ്റും മദ്യവും കൈയ്യോടെ പൊക്കി; ഒമാനിൽ 15 പ്രവാസികളെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-11-05 14:25 GMT

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ചൂതാട്ടത്തിലും നിരോധിത സിഗരറ്റും മദ്യവും കൈവശം വെച്ചതിലും ഉൾപ്പെട്ട 15 പ്രവാസികൾ അറസ്റ്റിലായി. ഏഷ്യൻ പൗരത്വം ഉള്ളവരാണ് അറസ്റ്റിലായവരെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.

ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധമായ ചൂതാട്ടത്തിൽ ഏർപ്പെട്ടതിനും, നിരോധിത സിഗരറ്റുകളും മദ്യവും കൈവശം വെച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെ തുടർ നടപടികൾ പുരോഗമിക്കുകയാണ്.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News