ഒമാനിൽ നേരിയ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ; പേടിക്കാനില്ലെന്ന് അധികൃതർ

Update: 2025-11-05 14:40 GMT

ഷാർജ: ഒമാനിലെ മുസന്ദം ഉപദ്വീപിന്‍റെ തെക്ക് ഭാഗത്ത് ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ആണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെക്കുറിച്ച് അറിയിച്ചത്.

യുഎഇ സമയം വൈകുന്നേരം 4.40 ഓടെയാണ് ഈ പ്രദേശം പ്രകമ്പനം കൊള്ളാൻ തുടങ്ങിയത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. യുഎഇയിലെ താമസക്കാർക്കും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, രാജ്യത്ത് കാര്യമായ നാശനഷ്ടങ്ങളോ മറ്റ് പ്രത്യാഘാതങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

Tags:    

Similar News