ഡോ. ഗീവര്‍ഗീസ് യോഹന്നാന് ഡോസ്സീര്‍ ലൈഫ് ടൈം പുരസ്‌കാരം; അംഗീകാരം ഒമാന്റെ നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്ക്
മസ്‌കറ്റ്: ഒമാനിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ നദാന്‍ ട്രേഡിംഗ് എല്‍ എല്‍ സി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ 12-?ാമത് എഡിഷന്‍ ഡോസ്സീര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹനായി. കഴിഞ്ഞ അന്‍പതിലധികം വര്‍ഷങ്ങളായി ഒമാന്റെ നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം.
റുവി ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ പൈതൃക, ടൂറിസം മന്ത്രി ഹിസ് എക്‌സലന്‍സി സാലിം ബിന്‍ മൊഹമ്മദ് അല്‍ മഹ്റൂഖിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഡോ. ഗീവര്‍ഗീസ് യോഹന്നാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃപാടവവും ഉന്നതമായ കാഴ്ചപ്പാടുകളും സമര്‍പ്പണവും ഒമാനിലെ നിര്‍മ്മാണ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുകയും ഒപ്പം അന്‍പത് വര്‍ഷങ്ങങ്ങളുടെ അനുഭവ സമ്പത്തും നിര്‍മ്മാണ മേഖലയില്‍ ആവിഷ്‌ക്കരിക്കുന്ന പുത്തന്‍ ആശയങ്ങളും ഉയര്‍ന്ന ഗുണനിലവാരവും അത് എക്കാലവും നിലനിര്‍ത്തുന്നതിന് പ്രതിഞ്ജാബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
നടന്‍ മമ്മൂട്ടി ആരംഭിച്ചു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടെഷന്റെ വൈസ് ചെയര്‍മാനാണ് ഗീവര്‍ഗീസ് യോഹന്നാന്‍