തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്ന രണ്ട് മണ്ഡലങ്ങള്‍; കാട്ടാക്കടയിലും നേമത്തും പോളിംഗ് കുതിച്ചുയര്‍ന്നത് ആര്‍ക്ക് ഗുണമാകും? 80 ശതമാനവും കടന്ന കുതിപ്പില്‍ അക്കൗണ്ട് തുറക്കുമോ എന്‍ഡിഎ; കോട്ട കാക്കുമോ ഇടതും വലതും; ഏറ്റവും കുറവ് ആറ്റിങ്ങലില്‍; ജില്ലയിലാകെ പോളിംഗ് ശതമാനം 76.98

Update: 2026-04-09 15:59 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഉടനീളം ആവേശകരമായ പോളിംഗ് നിലയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ദൃശ്യമായത്. ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനത്തില്‍ എത്തിയതോടെ ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കാട്ടാക്കട, നേമം മണ്ഡലങ്ങളിലാണ്. ജില്ലയില്‍ 80 ശതമാനത്തിന് മുകളില്‍ വോട്ട് രേഖപ്പെടുത്തിയതും ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ്. ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലാണ്. ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലും കനത്ത പോളിംഗ് നടന്നു. ഇതോടെ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

അടുത്ത 5 വര്‍ഷം ആര് ഭരിക്കണമെന്ന് തിരുമാനിക്കാനായി ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം കനത്ത വോട്ടെടുപ്പായിരുന്നു നടന്നതെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാകുന്നത്. 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്. നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. കാട്ടാക്കടയില്‍ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ 80 ശതമാനം കടന്ന ജില്ലയിലെ മണ്ഡലങ്ങളും ഇവയാണ്. ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് ദൃശ്യമായി.

ജില്ലയില്‍ ഏറ്റവും കുറവ് ആറ്റിങ്ങലിലിലാണ്. 73.74 ശതമാനമാണ് ആറ്റിങ്ങലില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രേഖപ്പെടുത്തുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശ്ശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിന്‍കര (77.52%) എന്നിവിടങ്ങളിലും ഉയര്‍ന്ന പോളിംഗ് നിലയാണ് കാണിക്കുന്നത്. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെന്‍ട്രലില്‍ 74.66 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്. ചിറയിന്‍കീഴ് (74.13%), വര്‍ക്കല (73.96%), ആറ്റിങ്ങല്‍ (73.74%) എന്നീ മണ്ഡലങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.

8 മണിവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം വര്‍ക്കലയില്‍ 73.96 ശതമാനവും ആറ്റിങ്ങല്‍ 73.74 ശതമാനവും ചിറയിന്‍കീഴ് 74.13 ശതമാനവും നെടുമങ്ങാട് 78.2 ശതമാനവുമാണ്.

വാമനപുരം 77.46 ശതമാനം, കഴക്കൂട്ടം 78.67 ശതമാനം വട്ടിയൂര്‍ക്കാവ് 76.9 ശതമാനം തിരുവനന്തപുരം 74.66 ശതമാനം നേമം 80.62 ശതമാനം അരുവിക്കര 78.99 ശതമാനം പാറശ്ശാല 77.59 ശതമാനം കാട്ടാക്കട 80.72 ശതമാനം കോവളം 75.38 ശതമാനം, നെയ്യാറ്റിന്‍കര 77.52 ശതമാനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി വൈകിയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിര ഉണ്ടായിരുന്നതിനാല്‍ അന്തിമ കണക്കുകളില്‍ നേരിയ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

Similar News