'ഗുഡ് ബൈ പിണറായി'എന്ന് ജനം പറയും; കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല; എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തും; വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് എം വി ഗോവിന്ദന്‍
'ഗുഡ് ബൈ പിണറായി'എന്ന് ജനം പറയും; കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേരളത്തില്‍ യുഡിഎഫ് ഭരണം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എല്ലാ സ്ഥലത്തും വലിയ ജനസഞ്ചയം അനുഭവപ്പെടുന്നുണ്ട്. യുഡിഎഫ് വിജയിക്കണമെന്നാണ് ജനങ്ങള്‍ക്ക് താല്‍പര്യമുള്ളത്. ഗുഡ് ബൈ പിണറായി എന്ന് ജനം പറയുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം വിതരണം ചെയ്യുന്നു. ബിജെപി അധാര്‍മികമായ നടപടികള്‍ സ്വീകരിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു.
എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പാണക്കാട് തങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖനേതാക്കള്‍ രാവിലെ തന്നെ വോട്ടുചെയ്തു. ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. നെടുമങ്ങാട് ബ്ലോക് ഓഫിസ് ബൂത്തില്‍ യന്ത്രത്തകരാറുമൂലം പോളിങ് ഒരുമണിക്കൂര്‍ തടസപ്പെട്ടു.
അതേസമയം എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം വികസനത്തെക്കുറിച്ച് പറയാന്‍ കഴിയാത്തത്. വന്‍ ഭൂരിപക്ഷം നല്‍കി കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയില്‍ വോട്ട് വാങ്ങാന്‍ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പോയി പണം നല്‍കുന്നത് കേരളത്തില്‍ കേട്ടുകള്‍വി ഇല്ലാത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വയനാട് പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടതെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. വികസനത്തെ എതിര്‍ത്ത ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്നു. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയില്‍ വോട്ട് വാങ്ങാന്‍ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പോയി പണം നല്‍കുന്നത് കേരളത്തില്‍ കേട്ടുകള്‍വി ഇല്ലാത്തതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
