അവസാനിക്കാത്ത യുദ്ധത്തില്‍ യുക്രൈന് നഷ്ടപ്പെട്ടത് 43000 പട്ടാളക്കാരുടെ ജീവന്‍; 370000 സൈനികര്‍ക്ക് റഷ്യന്‍ യുദ്ധത്തില്‍ പരിക്കും പറ്റി
അവസാനിക്കാത്ത യുദ്ധത്തില്‍ യുക്രൈന് നഷ്ടപ്പെട്ടത് 43000 പട്ടാളക്കാരുടെ ജീവന്‍
മോസ്‌കോ: രണ്ട് വര്‍ഷം മുമ്പ് റഷ്യയുമായി പൂര്‍ണ തോതിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന് നഷ്ടമായത് 43000 പട്ടാളക്കാരുടെ ജീവന്‍. പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയാണ്ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തി എഴുപതിനായിരത്തോളം സൈനികര്‍ക്ക് ഈ കാലയളവില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ചികിത്സ പൂര്‍ത്തിയാക്കി യുദ്ധമുന്നണിയില്‍ സജീവമാണെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്.
നേരത്തേ പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയ കണക്കുകള്‍ അനുസരിച്ച് വന്‍ തോതിലുള്ള ആള്‍നാശമാണ് യുക്രൈന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് യുക്രൈന്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തേ റഷ്യയും യുക്രൈനും യുദ്ധത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ലായിരുന്നു. റഷ്യ ഇപ്പോഴും യുക്രൈനിലേക്ക് അതിശക്തമായ ആക്രമണമാണ് നടത്തുന്നത്.
റഷ്യക്കും വന്‍തോതിലുള്ള ആള്‍നാശവും മറ്റ് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ മാസവും ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളും സൈനികരുമാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ രാജ്യസുരക്ഷക്കായി എത്തിക്കണമെന്നും ഇതിന് യുക്രൈന്‍ എപ്പോഴും തയ്യാറാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യു്ക്രൈനും നാറ്റോ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായി ഈ നടപടിയെ കണക്കാക്കാമെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെയാണ് സെലന്‍സ്‌കി ഈ പ്രഖ്യാപനം നടത്തിയത്. യുക്രൈനെ എപ്പോഴാണ് യൂറോപ്യന്‍ യൂണിയനിലും
നാറ്റോയിലും അംഗമായി ചേര്‍ക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരത്തില്‍ പടിഞ്ഞാറന്‍ സൈന്യത്തെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നും സെലന്‍സ്‌കി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി റഷ്യ-യുക്രൈന്‍ യുദ്ധം മാറിയിരിക്കുകയാണ്.
അത് കൊണ്ട് തന്നെ ഇതിന് എത്രയും വേഗം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ തുടരുകയാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത ശനിയാഴ്ച പാരിസില്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. റഷ്യയുമായി വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാകും. എന്നാല്‍ സെലന്‍സ്‌കി പറയുന്നത് യുക്രൈന്റെ നാറ്റോ പ്രവേശനം താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി ചര്‍ച്ച നടത്തുമെന്നാണ്. ബൈഡന്‍ ഇപ്പോഴും
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരുന്ന സാഹചര്യത്തില്‍ അതാണ് ഉചിതമെന്നാമ് സെലന്‍സ്‌കി പറയുന്നത്.
ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ആധികാരികമായി ഇടപെടാന്‍ കഴിയുകയുള്ളൂ എന്നാണ് യുക്രൈന്റെ നിലപാട്. എന്നാല്‍ ട്രംപ് പറയുന്നത് സെലന്‍സ്‌കി സമാധാനം ആഗ്രഹിക്കുന്നതായിട്ടാണ് താന്‍ കരുതുന്നതെന്നാണ്. റഷ്യന്‍ സൈന്യം യുക്രൈനില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ക്കും ഗുണം ചെയ്യാത്ത ഈ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
2022 ഫെബ്രുവരി നാലിനാണ് റഷ്യ യുക്രൈനിലേക്ക് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ യുക്രൈന്റെ അംഗത്വം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തിരുന്നില്ല. യുക്രൈന്റെ അഞ്ചില്‍ ഒരു ഭാഗം യുക്രൈന്‍ സൈന്യം പിടിച്ചെടുത്തിരുന്നു.