ആയുധമേന്തി ഐസിസ് സ്വര്‍ഗ്ഗത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ട സുന്ദരിമാര്‍ ഇപ്പോള്‍ സിറിയന്‍ തടവറയില്‍ നരകിക്കുന്നു! ആഡംബര ജീവിതം വിട്ട് ഐഎസ് ഭീകരര്‍ക്ക് ഒപ്പം കൂടിയ ഓസ്ട്രേലിയന്‍ യുവതികള്‍ക്കും നരകം; സിറിയയിലെ ഐഎസ് ക്യാമ്പുകളില്‍ നിന്ന് ഓസ്ട്രേലിയന്‍ 'ജിഹാദി വധുക്കള്‍' മടങ്ങി വരാന്‍ ഒരുങ്ങുന്നു; സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍
ആയുധമേന്തി ഐസിസ് സ്വര്‍ഗ്ഗത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ട സുന്ദരിമാര്‍ ഇപ്പോള്‍ സിറിയന്‍ തടവറയില്‍ നരകിക്കുന്നു!
സിഡ്നി: മണലാരണ്യത്തിലെ ചോരപ്പുഴകള്‍ക്കിടയില്‍ കെട്ടിപ്പടുത്ത 'ഖിലാഫത്ത്' സ്വപ്നം കരിഞ്ഞുണങ്ങിയതോടെ, ഒരു കാലത്ത് തോക്കേന്തിയ ഭീകരര്‍ക്ക് കൂട്ടായി സിറിയയിലേക്ക് തിരിച്ച ഓസ്ട്രേലിയന്‍ യുവതികള്‍ പശ്ചാത്താപത്തിന്റെ വഴിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ വധുക്കളായി മാറിയ ഒരു സംഘം യുവതികളും അവരുടെ മക്കളും വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തി. എന്നാല്‍, ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഈ ജിഹാദി വധുക്കളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
സ്വപ്നങ്ങളില്‍ നിന്ന് നരകത്തിലേക്ക്
മെല്‍ബണിലെയും സിഡ്നിയിലെയും ആഡംബര ജീവിതങ്ങള്‍ ഉപേക്ഷിച്ചാണ് സെഹ്റ ദുമാനെപ്പോലുള്ള യുവതികള്‍ ഐഎസിന്റെ ഭാഗമാകാന്‍ സിറിയയിലേക്ക് കടന്നത്. അന്ന് സോഷ്യല്‍ മീഡിയയില്‍ എകെ-47 തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വിദേശ യുവതികളെ ഐഎസിലേക്ക് ആകര്‍ഷിച്ചിരുന്ന സെഹ്റ, ഇന്ന് സിറിയയിലെ അല്‍-ഹോള്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്ന് മോചനം തേടുകയാണ്. 'എന്റെ മകള്‍ക്ക് പാലുവാങ്ങാന്‍ പോലും കയ്യില്‍ പണമില്ല, മടങ്ങിപ്പോകാന്‍ അനുവദിക്കണം,' എന്ന അപേക്ഷയുമായി ഈ യുവതികള്‍ ഇന്ന് ലോകത്തിന് മുന്നില്‍ നില്‍ക്കുന്നു.
മറിയം റാദ്, മറിയം ദബൂസി തുടങ്ങിയവരടക്കമുള്ള സംഘത്തിന്റെ മടങ്ങിവരവ് ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളവരെ തിരികെ എത്തിക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, സിറിയയിലെ നരകതുല്യമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ മനുഷ്യാവകാശം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
കഥകള്‍ മാറുന്നു, ലക്ഷ്യങ്ങളും
ആദ്യം ആവേശം മൂത്ത് പോയവരും പിന്നീട് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകപ്പെട്ടവരും ഈ കൂട്ടത്തിലുണ്ട്. പലരുടെയും ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ ജയിലിലാവുകയോ ചെയ്തു. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ചു പോയവര്‍, അന്യനാട്ടില്‍ അനാഥരായതോടെയാണ് പശ്ചാത്താപവുമായി രംഗത്തെത്തിയത്. ഐഎസ് ആശയങ്ങളില്‍ വിശ്വസിച്ചെത്തിയ ഇവര്‍ സമൂഹത്തിലേക്ക് തിരികെ വരുമ്പോള്‍ അര്‍ഹിക്കുന്ന സുരക്ഷാ പരിശോധനകളും ബോധവല്‍ക്കരണവും ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം.
തിരികെയെത്തുന്നവര്‍ക്ക് കര്‍ശനമായ നിരീക്ഷണവും നിയമനടപടികളും നേരിടേണ്ടി വരുമെങ്കിലും, മരുഭൂമിയിലെ തടവറകളില്‍ നിന്ന് മോചനം ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍. ഭീകരതയുടെ പാത തിരഞ്ഞെടുത്തവര്‍ക്ക് കാലം കാത്തുവെച്ച തിരിച്ചറിവിന്റെ പാഠമായാണ് ലോകം ഈ മടങ്ങിവരവിനെ നോക്കിക്കാണുന്നത്.
അതേസമയം ഐസിസ് വിരുദ്ധ വികാരം ഓസ്‌ട്രേലിയയില്‍ ശക്തമാണ്. സിറിയന്‍ സര്‍ക്കാര്‍ യുവതകളെ തിരിച്ചയക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഓസ്ട്രേലിയ നിലപാട് കര്‍ശനമാക്കിയത്. 11 കുടുംബങ്ങളില്‍ നിന്നുള്ള 34 സ്ത്രീകളും കുട്ടികളും അല്‍ റോജ് ക്യാമ്പില്‍ നിന്ന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് പോകേണ്ടതായിരുന്നു. തുടര്‍ന്ന് അവര്‍ ഓസ്‌ട്രേലിയയിലേക്ക് പോകേണ്ടതായിരുന്നു.
കഴിഞ്ഞ വര്‍ഷം ജര്‍മ്മന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് പൗരന്മാര്‍ ഉള്‍പ്പെടെ 16 കുടുംബങ്ങളെ തിരിച്ചയച്ചതായി ക്യാമ്പ് ഡയറക്ടര്‍ ഇബ്രാഹിം പറഞ്ഞു. വടക്കുകിഴക്കന്‍ സിറിയയിലെ അല്‍ ഹോള്‍ ക്യാമ്പ് ഇപ്പോള്‍ വലിയ തോതില്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ഒരു സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഐസിസ് ഭീകരര്‍ എന്ന് സംശയിക്കപ്പെടുന്ന പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും, യുദ്ധത്തില്‍ നാടുകടത്തപ്പെട്ട സിറിയക്കാരെയും ഇറാഖികളെയും ഇവിടെ വര്‍ഷങ്ങളായി പാര്‍പ്പിച്ചിട്ടുണ്ട്.
മുമ്പ് കുര്‍ദിഷ് നേതൃത്വത്തിലുള്ള അധികാരികള്‍ നടത്തിയിരുന്ന ഈ ക്യാമ്പ്, കഴിഞ്ഞ മാസം സിറിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഡമാസ്‌കസ് പ്രദേശത്ത് നിയന്ത്രണം വര്‍ദ്ധിപ്പിച്ചു. ക്യാമ്പ് പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. ശേഷിക്കുന്ന കുടുംബങ്ങളെ തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ അലപ്പോ പ്രവിശ്യയിലെ അഖ്തറിന്‍, ജറാബുലസ് എന്നിവിടങ്ങളിലെ സ്ഥലങ്ങളിലേക്ക് മാറ്റും.
