ഗസ്സയിലെ യുദ്ധക്കുറ്റം, രണ്ട് ഇസ്രായേലി സൈനികരെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം; നടപടി ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതിയില്‍; യൂറോപ്പില്‍ ആദ്യമായി സയണിസ്റ്റുകള്‍ പിടിയിലായിയെന്ന് ഫണ്ടേഷന്‍ മേധാവികള്‍
ഗസ്സയിലെ യുദ്ധക്കുറ്റം, രണ്ട് ഇസ്രായേലി സൈനികരെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം
ബ്രസല്‍സ്: ഗസ്സയിലെ യുദ്ധക്കുറ്റത്തില്‍ യൂറോപ്പില്‍ ആദ്യ നടപടി. രണ്ട് ഇസ്രായേലി സൈനികരെ ബെല്‍ജിയം ഫെഡറല്‍ അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ സൈനികര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതിയിലാണ് ബെല്‍ജിയം നടപടി സ്വീകരിച്ചത്. സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ടുമാറോലാന്‍ഡ് സംഗീതപരിപാടിയില്‍ ഗിവാറ്റി ബ്രിഗേഡിന്റെ കൊടി ഉയര്‍ത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷനും ഗ്ലോബല്‍ ലീഗല്‍ നെറ്റ് വര്‍ക്കും പ്രസ്താവനയില്‍ അറിയിച്ചു. യൂറോപ്പില്‍ അദ്യമായി സയണിസ്റ്റുകള്‍ പിടിയിലായി എന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു.
ഇത് പ്രധാന നാഴികകല്ലാണ്. ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം ഇസ്രായേല്‍ സൈനികര്‍ക്കെതിരായി നടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും -ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബ്രസ്സല്‍സ് ആസ്ഥാനമായ നിയമ അഭിഭാഷക ഗ്രൂപ്പാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്‍. 2024 ഫെബ്രുവരിയിലാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ സ്ഥാപിതമായത്. 2024 ജനുവരി 29 ന് ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ഹിന്ദ് റജബ് എന്ന അഞ്ച് വയസ്സുകാരിയുടെ പേരിലാണ് അറിയപ്പെടുന്നത്.
യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ യൂനിവേഴ്‌സിറ്റി ഹാളിന് ഈ കുഞ്ഞുരക്തസാക്ഷി?യുടെ പേര് നാമകരണം ചെയ്തിരുന്നു.