ആണവ യുദ്ധഭീതി മുറുകവേ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍; യുദ്ധപ്രഖ്യാപനം ഉണ്ടായാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ സ്വീഡിഷ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്; ഭക്ഷണം ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചു ഡെന്‍മാര്‍ക്കും; മൊബൈല്‍ ന്യൂക്ലിയര്‍ ഷെല്‍ട്ടറുകളുടെ ഉല്‍പ്പാദനം കൂട്ടി റഷ്യയും
ആണവ യുദ്ധഭീതി മുറുകവേ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍;
ഒസ്ലോ: ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തള്ളിവിട്ടാല്‍ അതിന് ഉത്തരവാദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആകുമെന്നാണ് ഉയരുന്ന ആക്ഷേപങ്ങള്‍. യുക്രൈന് ദ്വീര്ഘദൂര മിസൈലുകള്‍ നല്‍കാനുള്ള ബൈഡന്റെ തീരുമാനമാണ് ലോകത്തെ കൂടുതല്‍ അസ്ഥിരമാക്കുന്നത്. ഇതോടെ ഇനി ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് റഷ്യ നല്‍കുന്ന മുന്നറിയിപ്പും. പുടിന്‍ റഷ്യയുടെ ആണവ നയം തന്നെ മാറ്റിയതോടെ ആണവ യുദ്ധത്തെ എങ്ങനെ നേരിടാം എന്ന ചിന്തയിലേക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. നേര്‍വീജിയന്‍ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പും നോട്ടീസുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതിന് പിന്നാലെ ആണവയുദ്ധത്തിന്റെ നിഴലിലാണ് യൂറോപ്പ്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണ്വായുധങ്ങള്‍ ഉപയോഗിക്കാനുള്ള നയങ്ങള്‍ മയപ്പെടുത്തി പുടിന്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ യുക്രൈന്‍ അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചതും നാറ്റോ രാജ്യങ്ങളടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ വിറപ്പിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിട്ടുണ്ട്.
ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും സ്വീഡന്‍ ഇതിനോടകം യുദ്ധത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ കുറിച്ച ലഘുലേഖകള്‍ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡന്‍ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.
ഒരു സമ്പൂര്‍ണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോര്‍വേ അറിയിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇ-മെയില്‍ അയച്ചാണ് ഡെന്‍മാര്‍ക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാന്‍ മുന്നറിയിപ്പ് നല്‍കിയത്. യുദ്ധം പ്രഖ്യാപിച്ചാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ മെയിലില്‍ പറയുന്നുണ്ട്. ഇത് ശേഖരിച്ചു തുടങ്ങാനാമ് നിര്‌ദേസം.
ഏത് സംഭവങ്ങളും പ്രശ്നങ്ങളും നേരിടാന്‍ സജ്ജരായിരിക്കുകയാണ് തങ്ങളെന്നാണ് തങ്ങളുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ബ്രോഷറില്‍ ഫിന്‍ലന്‍ഡ് കുറിച്ചത്. അതേസമയം റഷ്യ ആണവ പ്രതിരോധ ഷെല്‍ട്ടറുകളുടെ നിര്‍മാണവും ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മെബൈല്‍ ന്യൂക്ലിയര്‍ ഷെര്‍ട്ടറുകളുടെ ഉല്‍പ്പാദനമാണ് റഷ്യ വര്‍ധിപ്പിക്കുന്നത്. ഇതെല്ലാം റഷ്യയുടെ മുന്നൊരുപ്പായി വിലയിരുത്തുന്നു.
റഷ്യക്കുള്ളില്‍ യുഎസിന്റെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്ക അനുമതി നല്‍കിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്. കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകളാണ് (എടിഎസിഎംഎസ്) യുക്രൈന്‍ പ്രയോഗിച്ചത്. മിസൈലുകള്‍ റഷ്യ നിര്‍വീര്യമാക്കി.
അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യന്‍ മുന്നറിയിപ്പിനിടെയാണ് അമേരിക്കയുടെ മിസൈല്‍ പ്രയോഗാനുവാദം. ബ്രയാന്‍സ്‌ക് മേഖലയിലായിരുന്നു യുക്രൈന്‍ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കന്‍ മിസൈലുകളാണോ എന്ന് യുക്രൈന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കന്‍ മിസൈലുകള്‍ തന്നെയാണെന്നാണ് റഷ്യയുടെ വാദം. ഈ പ്രകോപനത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.
ഒരു ആണവശക്തിയുടെ പിന്തുണയോടെയുള്ള ഇതര രാജ്യത്തിന്റെ ആക്രമണം റഷ്യക്കെതിരായ സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും അണ്വായുധം പ്രയോഗിക്കാന്‍ രാജ്യം നിര്‍ബന്ധിതമാവുമെന്നുമാണ് റഷ്യയുടെ പുതുക്കിയ ആണവനയത്തിലെ പ്രാധാന ഭാഗങ്ങളിലൊന്ന്. അതേസമയം യുക്രൈന്‍ -റഷ്യ യുദ്ധം തുടങ്ങിയിട്ട് ആയിരം ദിവസങ്ങള്‍ പിന്നിട്ടുണ്ട്.
2022 ഫെബ്രുവരി 24 പുലര്‍ച്ച നാലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നടത്തിയ അസാധാരണ വാര്‍ത്തസമ്മേളനത്തിലാണ് അയല്‍രാജ്യമായ യുക്രെയ്‌നില്‍ സൈനിക ഓപറേഷന്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. അതുവരെയൂം പുകഞ്ഞുകൊണ്ടിരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അതോടെ അക്ഷരാര്‍ഥത്തില്‍ തുറന്ന അധിനിവേശവും യുദ്ധവുമായി മാറി. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യുദ്ധത്തിനിന്ന് ആയിരത്തൊന്ന് ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
യുക്രെയ്ന്‍ അധിനിവേശത്തില്‍ സൈനികമായി റഷ്യക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. യുദ്ധം കൊടുമ്പിരികൊണ്ട സമയങ്ങളില്‍ ദിനംപ്രതി ആയിരം സൈനികരെങ്കിലും കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട കണക്കനുസരിച്ച് ആയിരം ദിവസത്തിനിടെ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്ത് വരും. ഇരട്ടിയോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ലക്ഷം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റഷ്യ സ്ഥിരീകരിച്ചിട്ടുള്ളത്.
റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന യുക്രെയ്‌നിന്റെ ഭാഗമായ ഡോണെട്‌സ്‌ക് പോലുള്ള പ്രവിശ്യകളിലാണ് ഏറ്റവും കുടുതല്‍ സൈനിക നാശമുണ്ടായത്. ഇവിടെ മാത്രം മുക്കാല്‍ ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 31,000 യുക്രെയ്ന്‍ സൈനികര്‍ റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇത് 80,000 വരെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.