ട്രംപിനെ കുഴിയില്‍ ചാടിച്ചത് പൊട്ടനായ വ്യവസായ ഉപദേശകനെന്ന് എലന്‍ മസ്‌ക്ക്; കാര്‍ നിര്‍മിക്കാന്‍ പോലും അറിയാത്ത ഒരുത്തന്‍ സ്വന്തം താല്പര്യത്തിനായി ട്രംപിനെ ഒറ്റുന്നുവെന്ന് പീറ്റര്‍ നവാരോ; പ്രതികാര ചുങ്കത്തില്‍ ലോക വിപണി വീണപ്പോള്‍ ട്രംപിന്റെ വിശ്വസ്തര്‍ തമ്മില്‍ അടി തുടങ്ങി; ട്രംപിനെ വിട്ട് പോകാന്‍ ഒരുങ്ങി ടെസ്ല മുതലാളി

ട്രംപിനെ കുഴിയില്‍ ചാടിച്ചത് പൊട്ടനായ വ്യവസായ ഉപദേശകനെന്ന് എലന്‍ മസ്‌ക്ക്

Update: 2025-04-09 03:56 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാരച്ചുങ്കത്തില്‍ ആഗോളവിപണി തന്നെ തകര്‍ന്ന് വീഴുമ്പോള്‍ ഇപ്പോള്‍ തമ്മിലടി നടക്കുന്നത് ട്രംപിന്റെ വിശ്വസ്തര്‍ തമ്മിലാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും വിശ്വസ്തരായ ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും വ്യവസായ ഉപദേശകനായ പീറ്റര്‍ നവാരോയും തമ്മിലാണ് പൊരിഞ്ഞ വാക്പോരാട്ടം നടക്കുന്നത്. നവാരോയാണ് ആദ്യം വെടി പൊട്ടിച്ചത്.

മസ്‌ക്കിനെ കാര്‍ നിര്‍മ്മിക്കാന്‍ പോലും അറിയാത്ത ഒരുത്തന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ട്രംപിനെ ഒറ്റുന്നു എന്നാണ് നവാരോ പറഞ്ഞത്. മസ്‌ക്കിനെ കാര്‍ അസംബിള്‍ ചെയ്യുന്ന വ്യക്തിയെന്ന് വിളിച്ച് ആക്ഷേപിച്ച നവാരോ മസ്‌ക്കിന്റെ കാറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഭാഗങ്ങള്‍ ചൈന, ജപ്പാന്‍, തെയ്വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും ഓര്‍മ്മിപ്പിച്ചു.

താരിഫുകളുടേയും വ്യാപാരത്തിന്റെയും കാര്യങ്ങള്‍ വൈറ്റ്ഹൗസില്‍ എല്ലാവര്‍ക്കും മനസിലാകും അമേരിക്കന്‍ ജനതക്കും മനസിലാകുമെന്നും പറഞ്ഞ നവാരോ ഇലോണ്‍ മസ്‌ക്ക് കാര്‍ നിര്‍മ്മാതാവല്ല കാര്‍ അസംബ്ലര്‍ മാത്രമാണെന്ന് കളിയാക്കി. അതിനിടെയാണ് നവാരോക്ക്

ശക്തമായ മറുപടിയുമായി മസ്‌ക്ക് എത്തിയത്. നവാരോയെ പൊട്ടനായ ഉപദേഷ്ടാവ് എന്ന് വിശേഷിപ്പിച്ച മസ്‌ക്ക് ഇയാള്‍ പറയുന്നതെല്ലാം അബദ്ധമാണെന്നും വിമര്‍ശിച്ചു. തുടര്‍ന്ന് അമേരിക്കയിലെ കാര്‍സ് ഡോട്ട് കോം 2023 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മസ്്ക്ക് പങ്ക് വെച്ചു. അമേരിക്കയില്‍ നിര്‍്മ്മിക്കുന്ന ഏറ്റവും മികച്ച പത്ത് കാറുകളില്‍ നാലെണ്ണം ടെസ്ലയുടേതാണ് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹോണ്ടയുടേയും ഫോക്സ്വാഗണിന്റയും പല കാറുകളും ടെസ്ലക്ക് പിന്നിലാണെന്ന കാര്യവും മസ്‌ക്ക് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് കാരണം പ്രമുഖ കാര്‍ കമ്പനികളായ ഫോര്‍ഡ്, ജിഎം, സ്റ്റെല്ലാന്റിസ് എന്നിവ പട്ടികയില്‍ താഴെയാണ് വന്നിട്ടുള്ളത്. എന്നാല്‍ 2024 ല്‍ പുറത്തു വന്ന കാര്‍സ് ഡോട്ട്കോമിന്റെ റിപ്പോര്‍ട്ടില്‍ ടെസ്ലയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല രേഖപ്പെടുത്തിയത്. ഇതില്‍ ടെസ്ലയുടെ ഒരു മോഡലിന് മാത്രമേ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുള്ളൂ.

അതിനിടെ കഴിഞ്ഞ ദിവസം ട്രംപിന്റെ താരിഫ് നടപടികളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ മസ്‌ക്കിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നവാരോയ്ക്ക് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി ഉണ്ടെന്ന് പരാമര്‍ശിച്ച ഒരു പോസ്റ്റിന് മസ്‌ക് മറുപടി നല്‍കിയത് ഹാര്‍വാര്‍ഡില്‍ നിന്ന് ഇക്കണോമിക്‌സില്‍ പിഎച്ച്ഡി ഒരു മോശം കാര്യമാണ്, നല്ല കാര്യമല്ല എന്നായിരുന്നു. അതേ സമയം ട്രംപിന്റെ താരിഫുകളെ കുറിച്ചുള്ള മസ്‌ക്കിന്റെ ആശങ്കകളെ നവാരോ തള്ളിക്കളഞ്ഞു.

മസ്‌ക്ക് ഒരു കാര്‍ നിര്‍മ്മാതാവ് ആണെന്നും കാറിന്റെ ഭാഗങ്ങള്‍ വിദേശത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് താല്‍പ്പര്യമെന്നും അദ്ദേഹം കളിയാക്കി. അതിനിടെ മസ്‌ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെ്ച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച സമിതിയായ ഡോജില്‍ നിന്ന് ഒഴിയുമെന്ന സൂചനകളും പുറത്തു വന്നിരിക്കുകയാണ്. താരിഫ് നിര്‍ദ്ദേശങ്ങളില്‍ നിന്ന് പിന്‍മാറാന്‍ മസ്‌ക്ക് പല തവണ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ടെസ്ലയുടെ വാഹനങ്ങളുടെ വില്‍പ്പന ആഗോള തലത്തില്‍ തന്നെ ഇപ്പോള്‍ കുറഞ്ഞതും മസ്‌ക്കിനെ ഞെട്ടിച്ചിരുന്നു.

Tags:    

Similar News