മാസങ്ങളായി ഹിസ്ബുള്ളക്ക് പിന്നാലെയെന്ന് ഇസ്രായേല്‍ സേന; ആയിരത്തിലധികം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; അനേകം ഭീകരരെ കൊന്നു തള്ളി; 3000 ഇസ്രയേലികളെ കൊല്ലാനുള്ള പദ്ധതി പൊളിച്ചു: ലെബണനില്‍ കയറും മുന്‍പ് ഇസ്രായേല്‍ ചെയ്തത്

ഇറാനെതിരെയും ഭീഷണി മുഴക്കി ബെന്യാമിന്‍ നെതന്യാഹു രംഗത്തു വന്നു

Update: 2024-10-02 02:34 GMT

ജെറുസലേം: ലബനിലെ ഇസ്രയേലിന്റെ കരയുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയെ തകര്‍ത്തെന്ന് ഉറപ്പാക്കിയ ശേഷം. ലബനനില്‍ ഇസ്രയേല്‍ മാസങ്ങളായി റെയ്ഡുകള്‍ നടത്തുന്നുണ്ടായിരുന്നു. ആയരിത്തില്‍ അധികം ഭീകരകേന്ദ്രങ്ങളാണ ഇസ്രയേല്‍ നശിപ്പിച്ചത്. അനേകം ഭീകരരെ കൊല്ലുകയും ചെയ്തു. 3000ത്തോളം ഇസ്രയേലികളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഹിസ്ബുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു ഹിസ്ബുള്ള കേന്ദ്രങ്ങളിലെ റെയ്ഡ്. ഹിസ്ബുള്ളയുടെ വന്‍ നാശമാണ് ഇതിനിടെയുണ്ടായത്. അങ്ങനെ ഹിസ്ബുള്ളയുടെ കരുത്ത് നശിച്ചന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇസ്രയേല്‍ കരവഴി ലബനിലേക്ക് പരസ്യ യുദ്ധം തുടങ്ങിയത്. ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ പിന്തുണയുള്ള ഭീകരസംഘം ഉപയോഗിച്ചേക്കാവുന്ന നിരവധി ഹിസ്ബുള്ള സ്ഥാനങ്ങളും തുരങ്കങ്ങളും ആയിരക്കണക്കിന് ആയുധങ്ങളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇത്തരം റെയ്ഡുകളുടെ ചിത്രങ്ങളും പുറത്തു വിട്ടു.

തെക്കന്‍ ലബനനിലെ ശക്തികേന്ദ്രങ്ങളിലായിരുന്നു യുഎസിന്റെ രഹസ്യ ആക്രണം. ടണലുകളും ബങ്കറുകളും അടക്കം നശിപ്പിച്ചു. ഭൂഗര്‍ഭ വീടുകളും കണ്ടെത്തി. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളായിരുന്നു ഇതെല്ലാം. ഈ ഓപ്പറേഷനുകള്‍ക്കിടയില്‍, ഇസ്രായേല്‍ അതിര്‍ത്തിയിലെ ഡസന്‍ കണക്കിന് സ്ഥലങ്ങളിലെ ഹിസ്ബുള്ള കോമ്പൗണ്ടുകളില്‍ ഐഡിഎഫ് സ്‌പെഷ്യല്‍ ഫോഴ്സ് പ്രവേശിക്കുകയും അവരുടെ ആയുധങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില് രഹസ്യാന്വേഷണം നടത്തുകയും ചെയ്തു. ഇസ്രായേല്‍ സൈനികര്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നുഴഞ്ഞുകയറുകയും തീവ്രവാദ ഗ്രൂപ്പിന്റെ ഒളിഞ്ഞിരിക്കുന്ന ആയുധശേഖരങ്ങള്‍ തുറന്നുകാട്ടുകയും ആയുധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. അത്യാധുനിക ഇറാനിയന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തു. അങ്ങനെ ഹിസ്ബുള്ളയുടെ കരുത്തു ചോര്‍ത്തി. അതിന് ശേഷമയാരുന്നു ഇസ്രയേലിന്റെ ലബനിനേക്കുള്ള കരവഴിയുള്ള മുന്നേറ്റം.

ഈ റെയ്ഡിന്റെ ചിത്രവും പുറത്തു വന്നു. ഇസ്രായേല്‍ സൈനികര്‍ ആഴത്തിലുള്ള തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്നതും തോക്കുകളും മറ്റ് ആയുധങ്ങളുടെ കേസുകളും വലിച്ചെറിയുന്നതും ഇതിലുണ്ട്. ആയിരത്തോളം ഹിസ്ബുള്ളക്കാരെ ഇല്ലായ്മ ചെയ്തുവന്നാണ് അവകാശ വാദം. തിങ്കള്‍ അര്‍ധരാത്രിയോടെയാണ് ഇസ്രയേല്‍ സൈന്യം ലബനന്‍ മണ്ണില്‍ പ്രവേശിച്ചത്. ടാങ്കുകള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്നു. 2006നുശേഷം ആദ്യമായാണ് ഇസ്രയേല്‍ ലബനനിലേക്ക് കരയുദ്ധം നടത്തുന്നത്. ഇസ്രയേല്‍ ജനതയ്ക്ക് ഭീഷണിയായ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ വാദം. തെക്കന്‍ ലബനനില്‍നിന്ന് ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം തിങ്കള്‍ അര്‍ധരാത്രി നിര്‍ദേശം നല്‍കി.

പിന്നാലെ, മേഖലയിലെമ്പാടും ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായി. അതിനിടെ, ബെയ്റൂട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ മുഹമ്മദ് ജാഫര്‍ ഖാസിറിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പറഞ്ഞു. ഇറാനില്‍നിന്ന് ആയുധങ്ങള്‍ വരുത്തുന്നതിന്റെ ചുമതലക്കാരനായിരുന്നെന്നാണ് ഇസ്രയേല്‍ വാദം. 1982ല്‍ നടത്തിയതുപോലെ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നിലവില്‍ ഇസ്രയേലിന്റെ വാദം. കരയാക്രമണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതില്‍ വ്യക്തതയില്ല. എന്നാല്‍, ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുമെന്ന് യു എന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ലബനനിലേക്ക് ആക്രമണം തുടങ്ങിയതിന് പിന്നാലെ, ഇറാനെതിരെയും ഭീഷണി മുഴക്കി ബെന്യാമിന്‍ നെതന്യാഹു രംഗത്തു വന്നു. ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നാണ് പ്രഖ്യാപനം. ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ട്- പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ അയച്ചത്. ഇവയെല്ലാം ആകാശത്തു തന്നെ തകര്‍ത്ത് ഇസ്രയേല്‍ കരുത്തു കാട്ടുകയും ചെയ്തു.

Tags:    

Similar News