വംശീയ കലാപത്തില്‍ ജയിലിലായത് അനേകം വെള്ളക്കാര്‍; നിയമനടപടികള്‍ക്ക് ധനസമാഹാരണത്തിന് ആഹ്വാനം നല്‍കി വലത് വംശീയ സംഘടനകള്‍; ബ്രിട്ടണിലും 'രാഷ്ട്രീയ തടവുകാര്‍' ചര്‍ച്ച
രാഷ്ട്രീയ തടവുകാര്‍ എന്നാണ് കലാപത്തില്‍ പങ്കെടുത്ത് ജയിലിലായവരെ ഇക്കൂട്ടര്‍ പരാമര്‍ശിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ കലാപത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്കായി ധനസമാഹരണം നടത്താന്‍ തീവ്ര വലതുപക്ഷക്കാര്‍ ശ്രമം തുടങ്ങി. അവരുടെ നിയമനടപടികള്‍ക്കുള്ള ചെലവും അതുകൂടാതെ അവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമാണിത്. രാഷ്ട്രീയ തടവുകാര്‍ എന്നാണ് കലാപത്തില്‍ പങ്കെടുത്ത് ജയിലിലായവരെ ഇക്കൂട്ടര്‍ പരാമര്‍ശിക്കുന്നത്.
'രാഷ്ട്രീയ തടവുകാരുടെ കുടുംബങ്ങള്‍ക്ക് സംഭാവനകള്‍' എന്ന പദ്ധതിയുമായി ഇറങ്ങിയ ഒരു വലതുപക്ഷ ഗ്രൂപ്പ് ഇതിനോടകം 14,000 പൗണ്ടോളം സമാഹരിച്ചു കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. പാട്രിയോടിക് ആള്‍ടര്‍നേറ്റീവ് (പി എ) എന്ന സംഘടനയുടെ നേതാവ്, വംശീയ കലാപത്തിലുള്‍പ്പെട്ട് ജയിലിലായ ഒരു യുവാവിനെ സന്ദര്‍ശിക്കാന്‍ ഹള്‍ ജയിലില്‍ എത്തിയതായി ആ യുവാവിന്റെ ഭാര്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
തടവില്‍ കഴിയുന്നവരില്‍ ചിലരുടെ പേരുകളും ജയില്‍ മേല്‍വിലാസവും വെള്ളക്കാരായ ദേശീയവാദികള്‍ മറ്റുള്ളവരുമായി പങ്ക് വെച്ച് തടവുകാര്‍ക്ക് എഴുത്തുകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. നേരത്തെ ഇസ്ലാമിക തീവ്രവാദികള്‍ ജയിലുകള്‍ക്കുള്ളില്‍ സൃഷ്ടിക്കാവുന്ന അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് പഠനം നടത്തിയ മുന്‍ ജയില്‍ ഗവര്‍ണര്‍ ഇയാന്‍ ഏക്ക്‌സണ്‍ പറയുന്നത്, വലതുപക്ഷ തീവ്രവാദികളില്‍ നിന്നും സമാനമായ സാഹചര്യം പ്രതീക്ഷിക്കാം എന്നാണ്.
ഇപ്പോള്‍ പാട്രിയോടിക് ആള്‍ടര്‍നേറ്റീവ് എന്ന സംഘടന ഏറെ ശ്രദ്ധ നല്‍കുന്നത് രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തങ്ങളുടെ നേതാവ് സാം മെലിയയുടെ കാര്യത്തിലാണ്. 2019 നും 2021 നും ഇടയിലുള്ള കാലയളവില്‍ വംശീയ വിദ്വേഷം പരത്തി എന്നതിനാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇയീീളെ രണ്ടുവര്‍ഷത്തെ തടവിന് ശ്‌സിക്ഷിച്ചത്. ഇയാള്‍ ജയിലില്‍ വെച്ച്, ലഹളയില്‍ പങ്കെടുത്ത് 26 മാസത്തെ ശിക്ഷ ലഭിച്ച ഒരുകൗമാരക്കാരനുമായി സംസാരിച്ചിരുന്നെന്ന് ഇയാളുടെ ഭാര്യ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിരുന്നു.