അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?
മോസ്‌കോ: റഷ്യ തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങള്‍ വീണ്ടും പരീക്ഷണം നടത്തിയതില്‍ ആശങ്കയില്‍ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും. ദീര്‍ഘദൂര മിസൈലുകളിലും മുങ്ങിക്കപ്പലിലുമാണ് റഷ്യ പരീക്ഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും റഷ്യ പുറത്ത് വിട്ടിരിക്കുകയാണ്. പുട്ടിന്‍ ഒരു മോക്ക് ആണവയുദ്ധമാണ് കഴിഞ്ഞ ദിവസം നടത്തിയത് എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
റഷ്യയുടെ ഈ പരീക്ഷണം പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ യാര്‍സും പരീക്ഷണത്തിന് റഷ്യ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറാ ടെസ്റ്റ്് റേഞ്ചിലുള്ള പ്ലസേടെസ്‌ക് കോസ്മോഡ്രോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ശത്രു രാജ്യങ്ങള്‍ റഷ്യക്ക് നേരേ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് അവരെ ബോധ്യപ്പെടുകയായിരുന്നു ഈ പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചതെന്ന് പ്രതിരോധ മന്ത്രി ആ്രേന്ദ ബെലോസോവ് പ്രഖ്യാപിച്ചു.
റഷ്യയുടെ പ്രധാനപ്പെട്ട ദീര്‍ഘദൂര മിസൈലുകളായ സിനേവയും ബുലാവയും അന്തര്‍വാഹിനികളില്‍ നിന്നാണ് തൊടുത്ത് വിട്ടത്. ടി.യു-95 എം.എസ് ഇനത്തില്‍ പെട്ട പോര്‍വിമാനങ്ങളില്‍ നിന്നാണ് ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികളും യാര്‍സ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ടി.യു-95 എം.എസ് യുദ്ധ വിമാനങ്ങളും പരിപാടിയില്‍ പങ്കെടുത്തതായി റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് വ്യക്തമാക്കി. പരീക്ഷമം പൂര്‍ണ വിജയമായിരുന്നു എന്ന കാര്യം പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ഏത് നിമിഷവും ഒരു ഏറ്റുമുട്ടലിന് തയ്യാറായി ഇരിക്കണമെന്ന് പു്ട്ടിന്‍ നേരത്തേ തന്നെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. റഷ്യയുടെ കൈവശമുള്ള മിസൈലുകള്‍ ഏതൊരു പ്രതിരോധ സംവിധാനത്തേയും തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണെന്നും പുട്ടിന്‍ പല വട്ടം വ്യക്തമാക്കിയിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ ആണവ മിസൈല്‍ പരീക്ഷണം പുട്ടിന്‍ വീഡിയോ ലിങ്ക് വഴി കണ്ടു എന്നാണ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് അറിയിക്കുന്നത്. അപൂര്‍വ്വ സാഹചര്യം ഉണ്ടായാല്‍ മാത്രമേ റഷ്യ ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്ന് പുട്ടിന്‍ പലവട്ടം പ്രഖ്യാപിച്ചിരുന്നു.
രാജ്യം പുറത്ത് നിന്ന് ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനം ആവശ്യമാണ് എന്നാണ് പുട്ടിന്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയുടെ ആണവായുധങ്ങള്‍ നാവികസേനയുടേയും വ്യോമസേനയുടേയും പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള വിഭാഗങ്ങളുടെ കൈവശമാണ് ഇപ്പോള്‍ ഉള്ളത്. റഷ്യയുടെ കൈവശം ഏതാണ്ട് 5800 ഓളം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
ഇവയില്‍ 1500 എണ്ണം ഏത് നിമിഷം വേണമെങ്കിലും ആക്രമണത്തിന് ഉപയോഗിക്കത്ത രീതിയില്‍ സജ്ജമാക്കി വെച്ചിരിക്കുകയുമാണ്. റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇപ്പോള്‍ നടത്തിയ പരീക്ഷണത്തെ പലരും നോക്കി കാണുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് റഷ്യയും രണ്ടും കല്‍പ്പിച്ച് മുമ്പോട്ട് പോകുമെന്ന സൂചനകള്‍ പുറത്തേക്ക് നല്‍കുന്നത്.