ട്രംപിനെ കൊല്ലാന്‍ ഇറാനിയന്‍ അമേരിക്കന് ഇറാന്‍ വാഗ്ദാനം ചെയ്തത് കണക്കറ്റ പ്രതിഫലം; രണ്ട് അമേരിക്കക്കാര്‍ക്കൊപ്പം കൊലപാതക പദ്ധതിക്ക് രൂപം കൊടുത്തു; ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതുകൊണ്ട് ഓപ്പറേഷന്‍ വൈകിപ്പിച്ചു; ഇറാന്റെ ക്വട്ടേഷന്‍ ശ്രമം കണ്ടെത്തി എഫ് ബി ഐ; വിശദാംശങ്ങള്‍ ഇങ്ങനെ
വാഷിങ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി ഇറാന്‍ തയ്യാറാക്കിയ ഗൂഡാലോചന പുറത്ത്. ഇതിന് വേണ്ടി ക്വട്ടേഷന്‍ നല്‍കിയിരുന്നു ഇറാന്‍. രണ്ടു തവണയാണ് കൊലപാതക ശ്രമം നടത്തിയത്. ഇറാനിയല്‍ റെവലൂഷനറി ആര്‍മിയുമായി ബന്ധമുള്ള ഫര്‍ഹാദ് ഷക്കീരിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. 51കാരനായ ഇയാള്‍ ഇപ്പോള്‍ ടെഹ്‌റാനില്‍ ഒളിവിലാണെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ പറയുന്നു. ഷക്കീരിയ്‌ക്കൊപ്പം കാര്‍ലിസ്ലെ റിവേര, ജോനാഥന്‍ ലോഡ്ഹോള്‍ട്ട് എന്നിവരേയും ഉപയോഗിച്ചു. കോടിക്കണക്കിന് രൂപ പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. അമേരിക്കയില്‍ താമസിക്കുന്ന രണ്ട് ജൂത ബിസിനസ്സുകാരെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ഇറാന്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.
രണ്ടു തവണ ട്രംപിനെ കൊല്ലാന്‍ ഇവര്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും ട്രംപിനെ വകവരുത്താനുള്ള നിര്‍ദ്ദേശം അമേരിക്കയിലുണ്ടായിരുന്നവര്‍ക്ക് ഷെക്കേരി നല്‍കി. എന്നാല്‍ അത് പോലെ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കൊലപാതക ശ്രമം ഒഴിവാക്കാന്‍ അമേരിക്കയിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന വിലയിരുത്തലിലാണ് ഇത്. അമേരിക്കയില്‍ താമസിച്ചിരുന്ന ഷെക്കേരിയെ മോഷണം കുറ്റം ചുമത്തി 2008ല്‍ പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് ഇറാനിലേക്ക് കടത്തിയത്. ഇയാള്‍ ജയില്‍ വാസവും അനുഭവിച്ചിരുന്നു. ഈ സമയത്ത് ജയിലില്‍ നിന്ന് കിട്ടിയ ക്രിമിനല്‍ സുഹൃത്തുക്കളുമായി ഇയാള്‍ ബന്ധം സൂക്ഷിച്ചു. അങ്ങനെയാണ് ട്രംപിനെ വകവരുത്താനുള്ള ക്വട്ടേഷന്‍ സൗഹൃദങ്ങളുണ്ടാക്കിയത്. ഇറാന് വേണ്ടിയാണ് അമേരിക്കയില്‍ താമസിച്ചിരുന്ന ഈ ഇറാനുകാരന്‍ കൊലപാതക ശ്രമങ്ങള്‍ നടത്തിയതെന്നാണ് എഫ് ബി ഐയുടെ വിലയിരുത്തല്‍. രണ്ട് അമേരിക്കക്കാരെ ഇതിനായി ഷക്കേരി നിയോഗിക്കുകയും ചെയ്തു.
ഈ സംഘത്തിന്റെ സന്ദേശം അയക്കലും മറ്റും എഫ് ബി ഐയ്ക്ക് കിട്ടി. ആയുധങ്ങള്‍ ശേഖരിച്ചത് അടക്കം കണ്ടെത്തി. ഇതെല്ലാം പുറത്തു വിടുകയും ചെയ്തു. ട്രംപിനെ വകവരുത്തുന്നതിനായി പരസ്പരം മൂന്ന് പേരും അയച്ച ശബ്ദ സന്ദശവും ഞെട്ടിക്കുന്ന തെളിവാണ്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ട്രംപിനെതിരെ നിരവധി വധശ്രമങ്ങള്‍ ഉണ്ടായി. ഇതിനെല്ലാം പിറകില്‍ ട്രംപ് അധികാരത്തില്‍ എത്തുന്നതില്‍ ഭയാശങ്കാകുലരായ ഇറാനാണെന്ന സൂചനകളാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. ട്രംപിന്റെ കാതിന് അടുത്തു കൂടി വെടിയുണ്ട ചീറിപായുന്ന സംഭവം പോലും പ്രചരണ കാലത്തുണ്ടായി. ഇതെല്ലാം ട്രംപ് അതിജീവിച്ചത് തലനാരിഴയ്ക്കാണ്. ഇപ്പോള്‍ നിയുക്ത പ്രസിഡന്റായ ട്രംപ് എത്തുന്നു. ഇസ്രയേലുമായുള്ള ട്രംപിന്റെ സൗഹൃദമാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്. ഇറാനേയും ഹിസ്ബുള്ളയേയും ഹാമാസിനേയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഇസ്രയേലിന് ട്രംപിന്റെ അധികാരത്തിലേക്കുള്ള വരവ് വലിയ പ്രതീക്ഷിയാണ്. എന്നാല്‍ എപ്പോഴോ തിരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍ക്കുമെന്ന് ഇറാന്‍ കരുതി. ഇതാണ് കൊലപാതക ശ്രമത്തിന് അറുതിയാക്കിയത്.
എന്നാല്‍ ട്രംപ് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുകയാണ്. ഇതിന് പിന്നാലെയാണ് തെളിവുകള്‍ എഫ് ബി ഐ പുറത്തു വിടുന്നതും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ എത്തിയിരുന്നു. ട്രംപിന്റെ വിജയത്തെ മുന്‍കാല 'തെറ്റായ നയങ്ങള്‍' പുനഃപരിശോധിക്കാനുള്ള അവസരമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. നേരത്തെ, ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാന് മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
മുന്‍ കാലത്തെ തെറ്റായ നയങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള അവസരം ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മെയ്ല്‍ ബഗായ് പറഞ്ഞത്. വീണ്ടും ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങി എത്തുന്നതില്‍ ഇറാനും ആശങ്കപ്പെടാന്‍ ഏറെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിന്റെ ഭരണ കാലത്താണ് 2020-ല്‍ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 290-ലധികം വോട്ടുകള്‍ ട്രംപ് ഉറപ്പാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ കോട്ടകളില്‍ മുപ്പത് ശതമാനം വരെ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 127 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായല്ലാതെ ആദ്യമായി അധികാരത്തില്‍ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടവും ട്രംപ് സ്വന്തം പേരിലാക്കി.