ആദ്യ പ്ലാന്‍ അമേരിക്കയിലുള്ള ഇറാന്റെ ശത്രുക്കളെ വധിക്കാന്‍; ഇസ്രയേലിനെ ഹമാസ് ആക്രമിച്ച ഒക്ടോബര്‍ ഏഴിന് ട്രംപിനെ കൊല്ലാന്‍ തീരുമാനിച്ചു; മുഖ്യ പ്രതിയ്ക്ക് ഇറാനില്‍ സുഖവാസം; കുടുംബമെല്ലാം അമേരിക്കയിലും; ഷക്കേരിയുടെ ചിത്രം പുറത്ത്; അമേരിക്കന്‍ ഏജന്‍സികള്‍ വാടക കൊലയാളിയെ കണ്ടെത്തുമ്പോള്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ്ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ സൂത്രധാരന്റെ ചിത്രം പുറത്ത്. ഡെയിലിമെയില്‍ എന്ന മാധ്യമമാണ് ഇയാളുടെ ചിത്രം പുറത്ത് വിട്ടത്. ഇറാന്‍കാരനായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനേയും വധിക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വധഗൂഡാലോചനയുടെ മുഖ്യ ആസൂത്രകനായ ഫര്‍ഹാദ് ഷക്കേരിയുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.
വിചിത്രമായ ഒരു കാര്യം ഇയാളുടെ സഹോദരന്‍ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ എന്ന ട്രംപിന്റെ മുദ്രാവാക്യത്തിന്റെ ആരാധകനാണ് എന്നതാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാനായി ഇറാന്റെ ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തയ്യാറാക്കിയ പദ്ധതി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പൊളിച്ചതിനെ തുടര്‍ന്നാണ് ഗൂഡനീക്കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. മൂന്ന് പേരെയാണ് ഇതിനായി വാടകക്കൊലയാളികളായി ഇറാന്‍ ഏര്‍പ്പാടാക്കിയിരുന്നത്.
അമേരിക്കയിലെ വെര്‍ജീനിയയിലെ മനസാസില്‍ നേരത്തേ താമസിച്ചിരുന്ന ഫര്‍ഹദ് ഷക്കേരി അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമാണ്. ഷക്കേരി കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇയാളുടെ ഭാര്യ അമേരിക്കക്കാരിയാണ്. ഇയാളെ 2008ല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതാണ്. ഇയാളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് മക്കളാണുള്ളത്. 1994 ല്‍ ഷക്കേരിയെ മോഷണത്തിനും തട്ടിക്കൊണ്ട് പോയതിനും അമേരിക്കന്‍ കോടതി 21 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പിന്നീടാണ് ഇയാളെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന്് ദുബായിലേക്ക് കുടുംബസമേതം പോയ ഷക്കേരി തുര്‍ക്കിയിലും ഇറാനിലും താമസിച്ചിട്ടുണ്ട്. വിവാഹ മോചനത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മക്കളും 2015 ല്‍ അമേരിക്കയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2019 ല്‍ ഷക്കേരിയെ മയക്കുമരുന്ന് കടത്തിയ കേസില്‍ ശ്രീലങ്കയില്‍ പിടികൂടിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് ട്രംപിനെ വധിക്കാന്‍ തങ്ങള്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് ഇയാള്‍ ഫോണിലൂടെ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
ആദ്യം അമേരിക്കയിലുള്ള ഇറാന്റെ ശത്രുക്കളെ വധിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ പിന്നീട് ഇത് ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ച ഒക്ടോബര്‍ ഏഴിന് ട്രംപിനെ കൊല്ലാന്‍ തീരുമാനിച്ചത്. എന്നാല്‍ ഷഗേരി ഇ്പ്പോഴും താമസിക്കുന്നത് ഇറാനിലാണ് എന്നതാണ് പ്രശ്നം. അമേരിക്കയും ഇറാനും തമ്മില്‍ കുററവാളികളെ കൈമാറുന്നത് സംബന്ധിച്ച ധാരണയില്ലാത്തത് ഇയാളെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകും.
എന്നാല്‍ അമേരിക്കയില്‍ ഇപ്പോഴും താമസിക്കുന്ന ഇയാളുടെ കുടുംബംഗങ്ങളെ ഈ വാര്‍ത്ത ഞെട്ടിച്ചരിക്കുകയാണ്. ട്രംപിന്റെ ആരാധകനായ ഷക്കേരിയുടെ സഹോദരന് ഇപ്പോഴും ഇക്കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് ട്രംപിന്റെ അനുയായികള്‍ ഇത്തരമൊരു വധഗൂഡാലോചനയുടെ വാര്‍ത്തകള്‍ പുറത്ത്് വിടുന്നത്.