'അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി'; പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം
പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പഴയ രീതിയാണെന്നും ഇക്കാര്യത്തില്‍ അഫ്ഗാന്‍ വക്താവിന്റെ പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. എക്സിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എക്സിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
2024 ഡിസംബര്‍ 24-ന് രാത്രി അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 51 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പിന്തുടരുന്ന രീതിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ഡിസംബര്‍ 24ന് രാത്രി അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മാല്‍ ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു. പാക് വ്യോമാക്രമണം ഏഴ് ഗ്രാമങ്ങളെയാണ് ബാധിച്ചത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു.
അഫ്ഗാന്‍ സൈന്യവുമായുള്ള അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഒരു പാക്കിസ്ഥാന്‍ അര്‍ദ്ധസൈനിക സൈനികന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമാക്രമണത്തിനെതിരെ നൂറുകണക്കിന് അഫ്ഗാനികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവം. പാകിസ്ഥാന്റെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയെയും അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍ അതിര്‍ത്തി സേനകള്‍ തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് ശേഷം അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.