ഐസ്ലാന്‍ഡിലെ നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധം; ശിശുക്ഷേ മന്ത്രിയുടെ കുട്ടിയുടെ അച്ഛന്റെ പ്രായം 16ഉം; 58-ാം വയസിലെ മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലായി; ഈ മന്ത്രിയുടെ രാജി ആഗോള ചര്‍ച്ചയാകുമ്പോള്‍
ഐസ്ലന്ഡിലെ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുള്ള വനിതാ മന്ത്രി രാജിയ്ക്ക് കാരണം കുട്ടി പീഡനം. മുപ്പത് വര്‍ഷം മുമ്പ് ഒരു കൗമാരക്കാരനുമായി ഉണ്ടായ ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി ജനിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആസ്തില്‍ദര്‍ ലോവ തോര്‍സ്ഡോട്ടിര്‍ എന്ന ഈ മന്ത്രി രാജി വെച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണ്‍കുട്ടിക്ക് 15 വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി ബന്ധം ആരംഭിച്ചതെന്നും തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ ഒരു മതസംഘടനയില്‍ കൗണ്‍സലര്‍ ആയിരുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്.
ഇരുപത്തി മൂന്നാമത്തെ വയസിലാണ് താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്നും അന്ന് ആണ്‍സുഹൃത്തിന് വെറും പതിനാറ് വയസ് മാത്രമായിരുന്നു പ്രായം എന്നുമാണ് ആസ്തില്‍ദര്‍ അറിയിച്ചത്. ഇപ്പോള്‍ 58 വയസുകാരിയായ മന്ത്രി കഴിഞ്ഞ 36 വര്‍ഷത്തിനിടെ കാര്യങ്ങള്‍ ഒരുപാട് മാറിമറിഞ്ഞു എന്നും ഇത്തരം സംഭവങ്ങളിലൂടെ കടന്ന് പോയ സമയത്താണ് തന്റെ ജീവിതത്തിലെ ഈ സുപ്രധാന രഹസ്യം വെളിപ്പെടുത്തുന്നത് എന്നുമാണ് അവര്‍ ഇപ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണ് എന്നാണ് ഐസ്ലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റണ്‍ ഫ്രോസ്റ്റാഡോട്ടിര്‍ വ്യക്തമാക്കിയത്.
ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്കും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വളരെ വ്യക്തിപരമായ കാര്യമാണ് എന്നും ബന്ധപ്പെട്ട വ്യക്തിയോടുള്ള ബഹുമാനം കണക്കിലെടുത്ത്, ഈ കാര്യത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രി മാത്രമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്ത സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ തന്നെ ആസ്തില്‍ദറിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പ്രധാനമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു.
ഐസ്ലാന്‍ഡിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍.യു.വിയാണ് ഈ വാര്‍ത്ത പുറത്ത്് വിട്ടത്. വീട്ടിലെ സ്ഥിതി അത്ര മെച്ചപ്പെട്ടത് അല്ലാതിരുന്ന സാഹചര്യത്തിലാണ് താന്‍ മതസംഘടനയില്‍ ജോലിക്ക് ചേര്‍ന്നത് എന്നാണ് ആസ്തില്‍ദര്‍ അഭിമുഖത്തില്‍ പറയുന്നത്. ഇക്കാര്യം അതീവ രഹസ്യമായി തന്നെ ഇവര്‍ ഇത്രയും കാലം സൂക്ഷിക്കുകയായിരുന്നു. അസ്മണ്ട്സണ്‍ എന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പേര്. കുഞ്ഞിന്റെ ജനന സമയത്ത് ഇയാള്‍ ആശുപത്രിയില്‍ സന്നിഹിതനായിരുന്നു. മകനെ കാണാനുള്ള അനുമതി തേടി ഇയാള്‍ പല തവണ സര്‍ക്കാരില്‍ ബന്ധപ്പെട്ടിരുന്നു.
ഐസ്ലാന്‍ഡിലെ നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്. നിങ്ങള്‍ അവരുടെ അധ്യാപകനോ ഉപദേഷ്ടാവോ, അവര്‍ നിങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നവരോ, നിങ്ങള്‍ക്കായി ജോലി ചെയ്യുന്നവരോ ആണെങ്കില്‍. ഈ കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ മൂന്ന് വര്‍ഷം തടവാണ്. മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എം.പി സ്ഥാനം രാജി വെയ്ക്കില്ല എന്നാണ് ആസ്തില്‍ദര്‍ വ്യക്തമാക്കിയിരിക്കുന്നത്.