റഷ്യ പേടിയില്‍ ഫിന്‍ലന്‍ഡിന്റെ മാതൃക സ്വീകരിച്ച് നോര്‍വെയും; കോടികള്‍ മുടക്കി റഷ്യന്‍ അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നു; യൂറോപ്പ് കീഴടക്കാന്‍ ഒരുനാള്‍ റഷ്യ യുദ്ധം തുടങ്ങുമെന്ന ആശങ്കയില്‍ ചെറു രാജ്യങ്ങള്‍ പ്രതിരോധത്തില്‍

റഷ്യ പേടിയില്‍ ഫിന്‍ലന്‍ഡിന്റെ മാതൃക സ്വീകരിച്ച് നോര്‍വെയും

Update: 2024-09-30 09:08 GMT

ഒസ്ലോ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനമില്ലാതെ തുടരുമ്പോള്‍ റഷ്യയെ പേടിച്ച് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യമായ നേര്‍വ്വേയും മുന്‍കരുതല്‍ സ്വീകരിക്കുന്നു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന 123 മൈല്‍ ദൂരം വേലി നിര്‍മ്മിക്കാനാണ് നോര്‍വ്വേ തയ്യാറെടുക്കുന്നത്. നേരത്തേ ഫിന്‍ലന്‍ഡും സമാനമായ തീരുമാനം എടുത്തതിന്റെ പാത പിന്‍തുടര്‍ന്നാണ് നോര്‍വ്വേയും ഇപ്പോള്‍ വേലി നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നത്. നോര്‍വ്വേയിലെ പ്രമുഖ മാധ്യമമായ എന്‍.ആര്‍.കെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

നിയമവകുപ്പ് മന്ത്രി എമിലി എന്‍ഗര്‍ മെഹലാണ് ഇക്കാര്യം മാധ്യമത്തെ അറിയിച്ചത്. ഇത്തരത്തില്‍ ഒരു വേലി നിര്‍മ്മിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഇതില്‍ സെന്‍സറുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഘടിപ്പിക്കുന്നത് കൊണ്ട്

അതിര്‍ത്തിയിലേക്ക് ആര് കടന്ന് വന്നാലും തങ്ങള്‍ പെട്ടെന്ന് തന്നെ അതിനെ തിരിച്ചറിയാനും തടയാനും നോര്‍വ്വേക്ക് കഴിയുമെന്നാണ് എമിലിഎന്‍ഗര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത് കൂടാതെ അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റ് മാര്‍ഗങ്ങളും തേടുമെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ സൈനികരേയും

നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു. സ്റ്റോര്‍സ്‌കോഗ് മേഖലയിലാണ് നോര്‍വ്വേ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നത്. ഈ പ്രദേശത്ത് പല തവണ നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതും നടപടികള്‍ ശക്തമാക്കാന്‍ നോര്‍വ്വേ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുക ആണെങ്കില്‍ അതിര്‍ത്തി അടയ്ക്കുന്നത് രാജ്യത്തിന് ഏറെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നാണ് നോര്‍വ്വേ സര്‍ക്കാര്‍ കരുതുന്നത്. ഫിന്‍ലന്‍ഡ് ആകട്ടെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന 830 മൈല്‍ ദൂരത്തിലാണ് വേലി നിര്‍മ്മിച്ചത്. നോര്‍വ്വേ നിയമ മന്ത്രി ഈയിടെ ഫിന്‍ലന്‍ഡ് നിര്‍മ്മിച്ച വേലി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഫിന്‍ലന്‍ഡ് ഈ വേലിക്കെട്ട് കടക്കാന്‍ ആരേയും അനുവദിക്കുന്നില്ല. ആയിടെ 1300ല്‍ അധികം കുടിയേറ്റക്കാര്‍ കൈവശം യാതൊരു രേഖകളും ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചത് കൂടി മുന്‍നിര്‍ത്തിയാമ് ഈ കര്‍ശന നിലപാട് സ്വീകരിച്ചത്.

രാജ്യം നാറ്റോ സഖ്യത്തില്‍ അംഗമായി മൂന്ന് മാസത്തിനകമാണ് ഇത്രയും കുടിയേറ്റക്കാര്‍ ഫിന്‍ലന്‍ഡിലേക്ക് എത്തിയത്. വടക്കന്‍ അതിര്‍്ത്തിയില്‍ ഇനി 124 മൈല്‍ ദൈര്‍ഘ്യം വരുന്ന വേലി കെട്ടാന്‍ കൂടി ഒരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. റഷ്യന്‍ അതിര്‍ത്തിയില്‍ വേലിക്കെട്ട് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നോര്‍വ്വേയിലെ പോലീസ് മേധാവികളും പൂര്‍ണമായി അനുകൂലിക്കുകയാണ്. 5.6 മില്യണ്‍ ജനസംഖ്യയുള്ള നോര്‍വ്വേ നാറ്റോ സഖ്യത്തിലെ അംഗമാണ്.

എന്നാല്‍ അവര്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല എന്ന1ത് പ്രധാനപ്പെട്ട കാര്യമാണ്. യൂറോപ്പ് കീഴടക്കാന്‍ ഒരു നാള്‍ റഷ്യ ഇറങ്ങിപ്പുറപ്പെട്ടാല്‍ സമാധാനപരമായി ജീവിക്കുന്ന സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അതിനെ തടയാന്‍ മുന്‍കരുതല്‍ എടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വേലി നിര്‍മ്മാണം.

Tags:    

Similar News