'വളഞ്ഞു എന്ന് ഉറപ്പായപ്പോള്‍ കീഴടങ്ങാമെന്ന് പറഞ്ഞു; ബിന്‍ ലാദന്‍ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് ട്രക്കില്‍ രക്ഷപ്പെട്ടു; പിന്നീട് വര്‍ഷങ്ങളോളം ലാദനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല'; തോറബോറ മലനിരകളില്‍ നിന്ന് അല്‍ ഖായിദ നേതാവ് രക്ഷപെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍
'വളഞ്ഞു എന്ന് ഉറപ്പായപ്പോള്‍ കീഴടങ്ങാമെന്ന് പറഞ്ഞു; ബിന്‍ ലാദന്‍
ന്യൂഡല്‍ഹി: അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസ് സേനകള്‍ തിരയുകയായിരുന്ന ഭീകരസംഘടന അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്‍ അവര്‍ക്ക് ചെറിയ തലവേദനയല്ലാ ഉണ്ടാക്കിയത്. നിരവധി കാലം ലാദന്‍ വേട്ടക്കായി അമേരിക്ക ശ്രമം നടത്തി. ഒടുവില്‍ പാക്കിസ്താനിലെ അബോട്ടാബാദില്‍ വെച്ചാണ് ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തുന്നത്. ഇപ്പോഴിതാ ലാദന്‍ എങ്ങനെയാണ് യുഎസ് സേനയുടെ കൈകളില്‍ നിന്നും രക്ഷപെട്ടത് എന്ന് വ്യക്തമാക്കുന്നതാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
ദ്വീര്‍ഘാകാലം ബിന്‍ലാദന്‍ ഒളിവില്‍ കഴിഞ്ഞത് തോറാ ബോറ മലനിരകളിലാണ്. ഇവിടങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ യുഎസ് നടത്തിയിരുന്നു. എന്നാല്‍, അതിനെ അതിജീവിക്കാന്‍ ലാദനായി. ഒരിക്കല്‍ തോറാ ബോറ മലനിരകളില്‍ നിന്നും ലാദന്‍ രക്ഷപെട്ടത് സ്ത്രീവേഷത്തിലാണ് എന്നാണ സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിന്റെ പാക്കിസ്ഥാനിലെ തലവനായിരുന്ന ജോണ്‍ കിരിയാക്കോയാണ് വെളിപ്പെടുത്തിയത്. 15 വര്‍ഷം ജോണ്‍ സിഐഎയുടെ ഭാഗമായിരുന്നു.
യുഎസില്‍ ഭീകരാക്രമണം ഉണ്ടായി ഒരു മാസത്തിനുശേഷമാണ് അഫ്ഗാനില്‍ ആക്രമണം നടത്തിയതെന്ന് ജോണ്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ആ കാലയളവില്‍ അഫ്ഗാനിലെ സാഹചര്യങ്ങളെക്കുറിച്ച് യുഎസ് സൈന്യം പഠിച്ചു. പിന്നീടാണ് അഫ്ഗാന്റെ തെക്കും കിഴക്കുമുള്ള അല്‍ ഖായിദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. 2001 ഒക്ടോബറില്‍ ലാദന്‍ തോറബോറ മലകളില്‍ ഉണ്ടാകുമെന്നായിരുന്നു യുഎസ് വിലയിരുത്തല്‍. അന്ന് സൈനിക കമാന്‍ഡറുടെ ദ്വിഭാഷിയുടെ ഇടപെടലാണ് ലാദനു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.
'' സൈന്യത്തിന്റെ കമാന്‍ഡറുടെ ദ്വിഭാഷി യഥാര്‍ഥത്തില്‍ യുഎസ് സൈന്യത്തില്‍ നുഴഞ്ഞുകയറിയ ഒരു അല്‍ ഖായിദ പ്രവര്‍ത്തകനായിരുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ബിന്‍ ലാദനെ വളഞ്ഞു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാന്‍ ഞങ്ങള്‍ അയാളോട് ആവശ്യപ്പെട്ടു. പ്രഭാതം വരെ സമയം തരാമോ? ഞങ്ങള്‍ക്ക് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കണം, എന്നിട്ട് ഞങ്ങള്‍ താഴെ വന്ന് കീഴടങ്ങാം എന്നായിരുന്നു മറുപടി. ഈ ആവശ്യം അംഗീകരിക്കാന്‍ ആ ദ്വിഭാഷി സൈനിക കമാന്‍ഡറെ പ്രേരിപ്പിച്ചു. എന്നാല്‍, ബിന്‍ ലാദന്‍ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് ട്രക്കില്‍ രക്ഷപ്പെട്ടു''ജോണ്‍ കിരിയാക്കോ പറഞ്ഞു.
പിന്നീട് വര്‍ഷങ്ങളോളം ബിന്‍ ലാദനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. 2011ല്‍, പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ലാദന്‍ ഒളിവില്‍ കഴിയുന്ന സങ്കേതം യുഎസ് സൈന്യം കണ്ടെത്തി. നിരന്തര നിരീക്ഷണം നടത്തി അത് ലാദനാണെന്ന് ഉറപ്പിച്ചു. പിന്നീട് കമാന്‍ഡോ ഓപ്പറേഷനിലൂടെ ലാദനെ വധിക്കുകയായിരുന്നു.
പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ യുഎസിന്റെ നിയന്ത്രണത്തിലായിരുന്നു എനന്ും ജോണ്‍ കിരിയാക്കോ വെളിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യു.എസിന് കൈമാറിയത് മുഷറഫായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002-ല്‍ താന്‍ പാകിസ്താനില്‍ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 'നമ്മള്‍ ഏകാധിപതികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോള്‍ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,' കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്താന് ആ സമയത്ത് നല്‍കിയിരുന്നത്. മുഷറഫുമായി ആഴ്ചയില്‍ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന്റെ കാര്യത്തില്‍ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. ഒരുവശത്ത് യു.എസിനൊപ്പം അല്‍ ഖായിദ യ്ക്കെതിരെ നടപടിയെടുക്കുകയും ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
അതേസമയം പാക്കിസ്താന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാന്‍ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലം യു.എസ്. അതില്‍ നിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി. എ.ക്യു. ഖാനെതിരായ നീക്കം നയതന്ത്ര പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2008-ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്കും ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് യു.എസ്. പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ഇന്ത്യയുടെ ഈ നയത്തെ സിഐഎ 'തന്ത്രപരമായ ക്ഷമ' എന്നാണ് വിശേഷിപ്പിച്ചത്. തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് വളരെ പക്വമായ വിദേശനയമാണ് ഇന്ത്യയുടേതെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ ആ സമയത്ത് അഭിപ്രായപ്പെട്ടിരുന്നതായി കിരിയാക്കോ ഓര്‍മ്മിച്ചു.
