ഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങി
ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ച് സമ്മിശ്ര പ്രതികരണവുമായി ലോകനേതാക്കള്‍. ചിലര്‍ സ്വാഗതം ചെയ്്തു മറ്റ് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു എന്നാല്‍ ചില രാഷ്ട്രത്തലവന്‍മാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് ട്രംപിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റി. അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്താണ് ട്രംപിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ആകട്ടെ ട്രംപിന് ആശംസാ സന്ദേശമാണ് അയച്ചത്.
അമേരിക്കയുടെ പുതിയ പ്രസിഡന്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഹംഗറി ഏറെ ആഹ്ലാദിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റായി ചമുതലയേറ്റതിന് തൊട്ട് പിന്നാലെ തന്നെ ട്രംപ് നിരവധി പരിഷ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കൂടാതെ ബൈഡന്‍ ഭരണകൂടത്തിന്റെ പല ഉത്തരവുകളും തിരുത്തുകയും ചെയ്തു. ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ബൈഡന്‍
സര്‍ക്കാരിന്റെ നടപടിയും ബൈഡന്‍ പിന്‍വലിച്ചു. എന്നാല്‍ ക്യൂബയെ വീണ്ടും ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ ചൈന ശക്തതമായി വിയോജിച്ചു.
രാജ്യങ്ങളെ വിരട്ടി നിര്‍ത്താനുള്ള അമേരിക്കയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ആരോപിച്ചത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ വീഡിയോ കോളിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീജിംഗ്പെങ്ങും ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ചു. ലോകക്രമത്തിന് തന്നെ മാറ്റം വരുത്താന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ എങ്ങനെ നേരിടാം എന്ന കാര്യമാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.
ചൈനയുമായുള്ള ബന്ധത്തില്‍ തൃപ്തി പ്രകടിപ്പിച്ച പുട്ടിന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടു.
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ചൈന റഷ്യക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം താന്‍ 24 മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും ട്രംപ് വീണ്ടും പ്രസിഡന്റ് ആയതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
യുക്രൈനുമായുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല ശാശ്വതമായ സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നെതന്നാണ് പുട്ടിനും ട്രംപിനുള്ള അഭിനന്ദന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുട്ടിന്റ അഭിനന്ദനം ലഭിച്ചതിന് തൊട്ടു പിന്നാലെ ട്രംപ് പ്രതികരിച്ചത്് യുദ്ധം ചെയ്ത് പുട്ടിന്‍ റഷ്യയെ തകര്‍ത്തു എന്നാണ്. പുട്ടിന്‍ വൈകാതെ തന്നെ ട്രംപുമായി ഫോണില്‍ സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്.
പുട്ടിനുമായി തനിക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ട്രംപിന്റെ സത്യപ്രതിജ്ഞാ ടങ്ങില്‍ പങ്കെടുത്തിരുന്നു. ട്രംപും ഒത്തുള്ള ചിത്രങ്ങളും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. അതേ സമയം പനാമ കനാല്‍ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പനാമ പ്രസിഡന്റ് ജോസ് റൗള്‍ മൊളീനോ തള്ളിക്കളഞ്ഞു.