ഒരു വിമാനം നിറയെ ബ്രസീല്‍ പൗരന്മാരെ തൂത്തുവാരി കൈക്ക് വിലങ്ങ് വച്ച് ബ്രസീലിലേക്ക് കയറ്റി വിട്ടു അമേരിക്ക; മെക്സിക്കന്‍ അതിര്‍ത്തിയില്‍ ആയിരകണക്കിന് പട്ടാളക്കാരെ വിന്യസിച്ചു; പരിശോധനയും അറസ്റ്റും പതിവായി
ഒരു വിമാനം നിറയെ ബ്രസീല്‍ പൗരന്മാരെ തൂത്തുവാരി കൈക്ക് വിലങ്ങ് വച്ച് ബ്രസീലിലേക്ക് കയറ്റി വിട്ടു അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുന്ന നടപടികള്‍ വന്‍തോതില്‍ പുരോഗമിക്കുകയാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. 1500 സൈനികരെയാണ് രണ്ടായിരം മൈല്‍ ദൂരമുള്ള അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇനിയും വന്‍തോതില്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയക്കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു വിമാനം നിറയെ ബ്രസില്‍ പൗരന്‍മാരെ കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിന്ന് നാട് കടത്തിയത്.
88 പേരെയാണ് ആദ്യഘട്ടമായി ബ്രസിലിലേക്ക് അയച്ചത്. കൈകളില്‍ വിലങ്ങ് വെച്ചും കണങ്കാലുകള്‍ ബന്ധിച്ച നിലയിലും ആണ് ഇവരെ വിമാനത്തില്‍ കയറ്റിയത്. ബ്രസീലിലെ എഡ്വേര്‍ഡോ ഗോമസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവരെ എത്തിച്ചത്. തങ്ങളുടെ പൗരന്‍മാരോട് ഇത്തരത്തില്‍ പെരുമാറിയതില്‍ ബ്രസീല്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം രേഖഖപ്പെടുത്തി നാടുകടത്തിയവരോട് മനുഷ്യാവകാശ ലംഘനമാണ് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയതെന്ന് അവര്‍ ആരോപിച്ചു.
വിമാനം ഇറങ്ങിയതിന് തൊട്ടു പിന്നാലെ ബ്രസീല്‍ അധികൃതര്‍ അറസറ്റ് ചെയ്ത് കൊണ്ടു വന് വ്യക്തികളുടെ വിലങ്ങുകള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. ചിലരുടെ മുഖം മൂടിക്കെട്ടിയാണ് കൊണ്ട് വന്നത്. ഓട്ടിസം ബാധിച്ച ചില കുട്ടികളെ പോലും ഇത്തരത്തില്‍ അമേരിക്ക
നാട് കടത്തിയത് ശരിയായ നടപടി അല്ലെന്ന് ബ്രസീല്‍ മനുഷ്യാവകാശ മന്ത്രി മാക്സ്എവാരിസ്റ്റോ കുറ്റപ്പെടുത്തി. എന്നാല്‍ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളില്‍ സ്ത്രീകളെയോ കു്ട്ടികളെയോ കാണാനില്ലായിരുന്നു.
ബ്രസീല്‍ പൗരന്‍മാരോട് അപമര്യാദയായി പെരുമാറിയതിന് അമേരിക്കയോട് വിശദീകരണം തേടുമെന്നാണ് മാക്സ് എവാരിസ്റ്റോ വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് ചെയ്ത കുടിയേറ്റ്ക്കാരേയും കൊണ്ടു വന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന ബ്രസീലിലെ ഒരു വിമാന്തതവാളത്തില്‍ അടിയന്തരമായി നിലത്തറിക്കുകയായിരുന്നു. പിന്നീട് ബ്രസീല്‍ വ്യോമസേനയുടെ വിമാനങ്ങളാണ്
ഇവരെ തലസ്ഥാനത്തേക്ക് എത്തിച്ചത്. ഗ്വാട്ടിമാലക്കാരായ കുടിയേറ്റക്കാരെ അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ വിമാനങ്ങളിലാണ് അയച്ചത്.
അമേരിക്കയില്‍ നിലവില്‍ രേഖകളമില്ലാതെ 11 ദശലക്ഷം കുടിയേറ്റക്കാരാണ് താമസിച്ചിരുന്നത്. തെക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്. അനധികൃതമായി കുടിയേറിയവരെ കുറ്റവാളികള്‍ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നതും. നേരത്തേ അതിര്‍ത്തിയില്‍ 2500 ഓളം സൈനികരെയാണ് നിയോഗിച്ചിരുന്നത്. ഇപ്പോള്‍ 1500 പേരെ കൂടി അയയ്ക്കുന്നതോടെ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന നടപടിക്ക് ആക്കം കൂടുമെന്നാണ് കരുതപ്പെടുന്നത്്.
അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ മെക്സിക്കോ മുപ്പതിനായിരത്തോളം സൈനികരെയാണ ് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ബ്രസീലില്‍ നിന്നുള്ള 600ല്‍ അധികം കുടിയേറ്റക്കാരെ നാട് കടത്തിയിരുന്നു. മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ബ്രസീലിലേക്ക് അയച്ചവരില്‍ 109 പേര്‍ കുട്ടികളാണ്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയുമധികം പേരെ ഒരുമിച്ച് നാട് കടത്തുന്നത്.
നേരത്തേ ഇത്തരത്തില്‍ കുട്ടികളെ നാട് കടത്തിയ ചരിത്രവും ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി 43 കുട്ടികള്‍ ഉള്‍പ്പെടെ 205 പേരെ ചാര്‍ട്ടര്‍ ചെയ്ത, വിമാനത്തില്‍ ബ്രസീലിലേക്ക് അയച്ചത്. ഓഗസ്റ്റ് 23ന് 30 കുട്ടികള്‍ ഉള്‍പ്പെടെ 206 പേരെയും സെപ്തംബര്‍ 27ന് 36 കുട്ടികള്‍ ഉള്‍പ്പെടെ 218 പേരെയും നാട്ടിലേക്ക് മടക്കി അയച്ചു. നാട് കടത്തിയ കുട്ടികള്‍ എല്ലാം തന്നെ ഓരോ കുടുംബങ്ങളില്‍ പെട്ടവരാണ്. വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിരവധി പേരെ ജന്മനാട്ടിലേക്ക് മടക്കി അയച്ചത്.