ആഫ്രിക്കയില്‍ ജനിച്ച ഗുജറാത്തി മാതാപിതാക്കളുടെ മകന്‍; ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന്‍; ട്രംപിന്റെ അടുപ്പക്കാരന്‍ ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയാകുമോ?
ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയാകുമോ?
വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് പരാജയപ്പെട്ടിരിക്കയാണ്. എന്നാല്‍ കമലയ്ക്ക് പകരം നിരവധി ഇന്ത്യന്‍ വംശജര്‍ വിജയിച്ചു അധികാര കേന്ദ്രത്തിലേക്ക് എത്തിയിട്ടുണ്ട്. ട്രംപിന്റെ വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സും ശ്രദ്ധാകേന്ദ്രമാണ്. ഇതിനിടെ ട്രംപിനൊപ്പം അധികാര സ്ഥാനത്തേക്ക് എത്തുന്നവരുലേക്ക് ശ്രദ്ധ പോകുമ്പോള്‍ പ്രധാനമായും മറ്റൊരു ഇന്ത്യന്‍ വംശജനിലേക്കും കണ്ണു പോകുകയാണ്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന പേരായിരുന്നു കശ്യപ് പട്ടേലിന്റെത്. അമേരിക്കയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സി ആയ സി.ഐ.എ യുടെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമാകും എന്നാണ് അറിയുന്നത്.
ഗുജറാത്തി മാതാപിതാക്കളുടെ മകനായി അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കശ്യപ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കശ്യപ്. ഒന്നാം ട്രംപ് ഭരണകൂടത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് പട്ടേലായിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേല്‍ നടത്തിയത്. ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു.
സി.ഐ.എ തലവനായി കശ്യപ് പട്ടേലിനെയാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കിലും വൈറ്റ് ഹൌസിലെ നിയമ വിഭാഗമായ സെനറ്റിന്റെ അംഗീകാരം കൂടി ഇതിനാവശ്യമാണ്. സെനറ്റിലും വന്‍ വിജയം കരസ്ഥമാക്കിയതോടെ അവിടെയും റിപ്പബ്ലിക്കന്മാര്‍ക്കാണ് ആധിപത്യം. ട്രംപ് പ്രസിഡന്റായ ആദ്യ ടേമില്‍ അഭിഭാഷകനായ കശ്യപ് പട്ടേലിനെ ഭരണത്തിന്റെ അവസാന ആഴ്ചകളില്‍ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തി വംശജരായ കശ്യപ് പട്ടേലിന്റെ മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് 1970ഫകളില്‍ ഉഗാണ്ടയില്‍ നിന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.
1980ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ച് വളര്‍ന്നത്. നാഷനല്‍ ഇന്റലിജന്‍സ് ആക്ടിങ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. യു.കെയിലെ യൂനിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദം നേടിയ അദ്ദേഹം പട്ടേല്‍ റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി.
ഒരു പബ്ലിക് ഡിഫന്‍ഡറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറല്‍ കോടതികളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ കൈാര്യം ചെയ്തു. നേരത്തെ ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് യുഎസിന്റെ പ്രസിഡന്റാകുമെന്നായിരന്നു പ്രതീക്ഷകള്‍. ഈ പ്രതീക്ഷ തകര്‍ത്താണ് ട്രംപിന്റതേരോട്ടം. കമലയുടെ പരാജയത്തിലും ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഉഷ വാന്‍സ് അഥവാ ഉഷ ചിലുകുരി എത്തി. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഉഷ ചിലുകുരിയുടെ വേരുകള്‍ ആന്ധ്രപ്രദേശിലാണ്.
ആന്ധ്രപ്രദേശില്‍ വേരുകളുള്ള ഉഷയുടെ ജനനം കലിഫോര്‍ണിയയിലാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി സാന്‍ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. 2013ല്‍ യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാന്‍സിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നല്‍കിയത്. വാന്‍സ്ഉഷ ദമ്പതികള്‍ക്കു 3 മക്കളാണ്; ഇവാന്‍, വിവേക്, മിറാബെല്‍.