മത്സരിക്കുന്നത് ഒരു സീറ്റില്‍; ഡല്‍ഹിയില്‍ മാത്രം; ഡല്‍ഹിയില്‍ പോരാട്ടം എഎപിയും ബിജെപിയും തമ്മില്‍: ബിജെപിയുടെ ആരോപണങ്ങളെ തള്ളി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുണായി കെജ്‌രിവാള്‍. പരാജയ ഭയത്താല്‍ രണ്ട് സീറ്റില്‍ മത്സരിക്കുമെന്നാണ് ബിജെപി കെജ്‌രിവാളിനെതിരെ ആരോപിച്ചത്. എന്നാല്‍ താന്‍ ഒരു സീറ്റിലെ മത്സരിക്കുകയുള്ളൂ എന്നും അത് ഡല്‍ഹിയില്‍ ആയിരിക്കുമെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടായിരിക്കില്ല മത്സരമെന്നും ഡല്‍ഹിയില്‍ എ.എ.പിയും ബിജെപിയുമായിട്ടായിരിക്കും പോരാട്ടമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
2013 മുതല്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഇത്തവണ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെയാണ് നേരിടേണ്ടത്. ബി.ജെ.പി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയെ മത്സത്തിനിറക്കുമ്പോള്‍ കോണ്‍ഗ്രസ് ഷീലദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെയാണ് രംഗത്തിറക്കുന്നത്.
ബി.ജെ.പി ഐ.ടി സെല്‍ തലവനായ അമിത് മാളവ്യയായിരുന്നു എക്സ്പോസ്റ്റിലൂടെ കെജ്രിവാള്‍ പരാജയം ഭയക്കുന്നുവെന്നും ഒന്നിലധികം സീറ്റില്‍ മത്സരിക്കാനുള്ള നീക്കം നടത്തുന്നുവെന്നും വ്യക്തമാക്കിയത്. പരാജയ ഭീതിയെ തുടര്‍ന്ന് കെജ്രിവാള്‍ വോട്ടേഴ്സ് ലിസ്റ്റടക്കമുള്ളവ സംബന്ധിച്ച് അസംബന്ധമായ ആരോപണമുന്നയിക്കുകയാണെന്നും മാളവ്യ പറഞ്ഞിരുന്നു. ഇതിന് മറപടി പറയുകയായിരുന്നു കെജ്രിവാള്‍.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ വിവിധ മണ്ഡലങ്ങളില്‍നിന്ന് ആംആദ്മി വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ നീക്കംചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പിന്തുണക്കാന്‍ തീരുമാനിച്ച ഇന്ത്യാ സഖ്യത്തിലെ സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന(ഉദ്ദവ്) എന്നിവരോട് നന്ദിപറയുന്നതായും കെജ്രിവാള്‍ പറഞ്ഞു.