തമിഴക വെട്രി കഴകം നേതാവ് വിജയ്‌യെ കണ്ട് കോൺഗ്രസ് നേതാക്കൾ; 4 മണിക്കൂറോളം നീണ്ട ചർച്ച തിരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യതകൾ തേടി?; കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവിന്റെ ഇടപെടലിൽ; നീക്കം സ്റ്റാലിനുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെ

Update: 2025-12-06 04:48 GMT

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യും പിതാവ് എസ്.എ. ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയാണ് ഈ ഉന്നതതല കൂടിക്കാഴ്ചകൾ നടന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യസാധ്യതകൾ തേടിയാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവുമായ പ്രവീൺ ചക്രവർത്തി, ചെന്നൈ പട്ടിണമ്പാക്കത്തുള്ള വിജയ്‌യുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേസമയം, കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമി, വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറുമായി തിരുച്ചിറപ്പള്ളിയിൽവെച്ച് കൂടിക്കാഴ്ച നടത്തി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും ഒരേ കാറിൽ തിരുവാരൂരിലേക്ക് യാത്ര ചെയ്യുകയും ഏകദേശം നാല് മണിക്കൂറോളം നേരം വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായും വിവരങ്ങളുണ്ട്.

കൂടിക്കാഴ്ചകളെക്കുറിച്ച് ഭരണകക്ഷിയായ ഡിഎംകെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ സഖ്യകക്ഷിയായ ഡിഎംകെയുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് സമിതി നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ചർച്ചകൾ നടത്തിയിരുന്നു. നിലവിലെ സഖ്യകക്ഷിയായ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ വിജയ്‌യുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്കും സഖ്യസാധ്യതകൾക്കും വഴിതുറക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം, റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 9ന് പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. പൊതുയോഗത്തിന് അനുമതി നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ, ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടിരുന്നത്.

എന്നാൽ, വിവിധ കോണുകളിൽ നിന്ന് ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് റോഡ് ഷോയ്ക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്. കൂടുതൽ കണ്ടെത്തുക പുതുച്ചേരി വിവാഹ സേവനങ്ങൾ ക്രിക്കറ്റ് വാർത്തകൾ യാത്ര ദൃശ്യങ്ങൾ ഇൻഷുറൻസ് പോളിസികൾ വീട്ടുപകരണങ്ങൾ സിനിമാ നിരൂപണം ചലച്ചിത്രോത്സവം ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ രാഷ്ട്രീയ വിശകലനം സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് പൊതുപരിപാടികളിൽ വീണ്ടും സജീവമാകാനുള്ള നീക്കങ്ങൾ നടത്തുന്നത്.

Tags:    

Similar News