ബംഗാള്‍ ജനതയെ വിസ്മയിപ്പിച്ച് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ്; റിപ്പബ്ലിക് ദിന സന്ദേശം ഇത്തവണയും ബംഗാളി ഭാഷയില്‍; പ്രഭാഷണം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്ത് ബംഗാളി ദൃശ്യമാധ്യമങ്ങള്‍
ഡോ. സി. വി. ആനന്ദബോസിന്റെ റിപ്പബ്ലിക് ദിന സന്ദേശം ഇത്തവണയും ബംഗാളി ഭാഷയില്‍
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ ബംഗാളി ഭാഷയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് ഒരിക്കല്‍ കൂടി ബംഗാള്‍ ജനതയെ വിസ്മയിപ്പിച്ചു. ദൂരദര്‍ശനും ആകാശവാണിയും വഴി ചെയ്ത പ്രക്ഷേപണം ചെയ്ത എട്ടു മിനിറ്റു നീണ്ട റിപ്പബ്ലിക്ദിന സന്ദേശത്തില്‍ തന്റെ ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ ബംഗാള്‍ സങ്കല്‍പ്പങ്ങളും രാഷ്ട്രനിര്‍മാണത്തില്‍ മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്,, രവീന്ദ്ര നാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകളും ഗവര്‍ണര്‍ എടുത്തുപറഞ്ഞു
ഭാരതത്തിന്റെ, വിശേഷിച്ച് ബംഗാളിന്റെ മഹത്തായ സാംസ്‌കാരികപൈതൃകം, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങള്‍ എന്നിവയെല്ലാം ഓര്‍മിപ്പിച്ച് നടത്തിയ പ്രഭാഷണം ബംഗാളി ദൃശ്യമാധ്യമങ്ങള്‍ അത്യധികം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.
സ്വാതന്ത്ര്യദിനം, ബംഗാള്‍ സ്ഥാപകദിനം, ദുര്‍ഗാപൂജ, ദീപാവലി ആഘോഷവേളകളിലും സര്‍വകലാശാല ബിരുദദാന സമ്മേളനങ്ങളിലും ബംഗാളിഭാഷയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ആനന്ദബോസ് ബംഗാള്‍ ജനതയുടെ മനം കവര്‍ന്നു.
ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ തന്നെ ബംഗാളി ഭാഷാ പഠനത്തിനു തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളില്‍ ബംഗാളി ഭാഷയില്‍ പ്രസംഗിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ബംഗാളിഭാഷയില്‍ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു.
തുടര്‍ന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയില്‍ തന്നെ പ്രസംഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രതയും ശുഷ്‌കാന്തിയും ഭാഷാപ്രേമികള്‍ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്.
നേരത്തെ സ്വാതന്ത്ര്യദിനം, ബംഗാള്‍ സ്ഥാപകദിനം, ദുര്‍ഗാപൂജ, ദീപാവലി ആഘോഷവേളകളിലും സര്‍വകലാശാല വിവാദവിഷയങ്ങളിലും ബംഗാളിഭാഷയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ആനന്ദബോസ് ബംഗാള്‍ ജനതയുടെ മനം കവര്‍ന്നിരുന്നു.