'ബിഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇനി ബംഗാളിന്റെ ഊഴമാണ്'; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി; നിയമസഭയില്‍ മധുരം വിതരണം ചെയ്ത് സുവേന്ദു അധികാരി; ഈ നാട് വേറെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി. അടുത്തകൊല്ലം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടി അധികാരം പിടിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വം പങ്കുവയ്ക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്, ബിഹാറിലെ ഫലം പുറത്തെത്തിയതിന് പിന്നാലെ രണ്ടുവാക്ക് അടങ്ങിയ രാഷ്ട്രീയസന്ദേശം ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചു. അടുത്തത് പശ്ചിമ ബെംഗാള്‍ എന്നായിരുന്നു ആ കുറിപ്പ്. എന്നാല്‍ ബിജെപിക്ക് ചുട്ടമറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വപ്നം കാണുന്നത് നല്ല കാര്യമാണ് എന്നായിരുന്നു ടിഎംസിയുടെ മറുപടി. ബംഗാളും ബീഹാറും ഒരുപോലെയല്ലെന്ന് തൃണമൂല്‍ വ്യക്തമാക്കി.
'ബീഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇപ്പോള്‍ ബംഗാളിന്റെ ഊഴമാണ്' എന്ന മുദ്രാവാക്യം ഉയര്‍ന്നുകഴിഞ്ഞു. ബീഹാറില്‍ എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതിനുള്ള സൂചനകള്‍ പുറത്തുവന്നതോടെ, പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന പാര്‍ട്ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് ആഘോഷം തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നിയമസഭയില്‍ മധുരം വിതരണം ചെയ്തു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബംഗാളിനെ അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചു. 'ബീഹാറിലെ ജനങ്ങള്‍ അരാജകത്വത്തിലുള്ള ഒരു സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് തീരുമാനിച്ചു. ബീഹാറിലെ യുവതലമുറ ബുദ്ധിമാന്മാരാണ്. ഇതൊരു വികസനത്തിന്റെ വിജയമാണ്. ഞങ്ങള്‍ ബീഹാറിനെ നേടി. ഇപ്പോള്‍ ബംഗാളിന്റെ ഊഴമാണ്,' അദ്ദേഹം പറഞ്ഞു. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'ബംഗ്ലാദേശികളോടും ഗുണ്ടകളോടും' കൂടിയാണ് ഭരിക്കുന്നതെന്നും അത് പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറില്‍ എന്‍ഡിഎ ഭൂരിപക്ഷ സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബംഗാളിനെ അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചു. 'ബീഹാറിലെ ജനങ്ങള്‍ അരാജകത്വത്തിലുള്ള ഒരു സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് തീരുമാനിച്ചു. ബീഹാറിലെ യുവതലമുറ ബുദ്ധിമാന്മാരാണ്. ഇതൊരു വികസനത്തിന്റെ വിജയമാണ്. ഞങ്ങള്‍ ബീഹാറിനെ നേടി. ഇപ്പോള്‍ ബംഗാളിന്റെ ഊഴമാണ്,' അദ്ദേഹം പറഞ്ഞു. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'ബംഗ്ലാദേശികളോടും ഗുണ്ടകളോടും' കൂടിയാണ് ഭരിക്കുന്നതെന്നും അത് പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്ന് ടിഎംസിയുടെ മുതിര്‍ന്ന നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. അടുത്തകൊല്ലം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് ഘോഷ് പറഞ്ഞു. എന്നാല്‍, തന്റെ അഭ്യര്‍ഥന ലളിതമാണ്. ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്. ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളില്‍ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാള്‍ വേറൊരു നാടാണ്. എസ്ഐആറോ മറ്റെന്തെങ്കിലുമോ കൊണ്ടുവരൂ, അതൊന്നും വിലപ്പോകില്ല. നിങ്ങള്‍ ബംഗാളിനെതിരേ ഗൂഢാലോചന നടത്തിയേക്കാം. എന്നാല്‍ മമത നിങ്ങള്‍ക്ക് ഉത്തരം നല്‍കും, ഘോഷ് കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ ശക്തമായി പ്രതികരിച്ചു. 'ബിജെപിയുടെ ബംഗാളിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെയുള്ള വിഷം തുപ്പുന്നത് അപമാനകരമായ പുച്ഛമാണ്. അവരുടെ അഹങ്കാരിയും ബുദ്ധിയില്ലാത്തതുമായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ബംഗാളിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ 'ബംഗ്ലാദേശി സര്‍ക്കാര്‍' എന്നും 'റോഹിംഗ്യാ സര്‍ക്കാര്‍' എന്നും വിളിച്ച് അധിക്ഷേപിക്കാന്‍ ധൈര്യപ്പെട്ടു. ഇത് ഓരോ ബംഗാളിയെയും വിദേശാക്രമണകാരികളായി ചിത്രീകരിക്കുന്ന കൊലപാതകമാണ്.' 'ബംഗാളിന്റെ ഐഡന്റിറ്റിയെയും പൈതൃകത്തെയും വെറുക്കുന്ന പാര്‍ട്ടിയാണ് ബംഗാള്‍ വിരുദ്ധ ബിജെപി. അമിത് ഷായുടെ ഡല്‍ഹി പോലീസ് ബംഗാളി ഭാഷയെ 'ബംഗ്ലാദേശി ഭാഷ' എന്ന് മുദ്രകുത്താനും അമിത് മാളവ്യ ബംഗാളി എന്ന ഭാഷയില്ലെന്ന് പ്രസ്താവിക്കാനും ശ്രമിച്ചു. ഇത്തരം പ്രവൃത്തികള്‍ ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് കാണിക്കുന്നത്,' തൃണമൂല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബംഗാളിന് മുന്നില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
