മൊത്തത്തിൽ കൺഫ്യൂഷൻ! പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ അണ്ണൻ പറഞ്ഞത് തനിക്ക് വേറെ കേസുകൾ ഒന്നും ഇല്ലെന്ന്; പക്ഷെ അത് തിരുച്ചിറപ്പള്ളിയിൽ എത്തിയതും കഥ മാറി; വയസ്സിലും നല്ല വ്യത്യാസം; പുതിയ പത്രികയിലെ ആസ്തി വിവരത്തിലും എന്തൊക്കെയോ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജനങ്ങളെ വട്ടംകറക്കി വിജയ്; തലയിൽ കൈവച്ച് പ്രവർത്തകർ
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്‌ന്റെ നാമനിർദേശ പത്രികയിലെ മാറ്റങ്ങൾ. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന വിജയ്, തന്റെ ആദ്യ പത്രികകളിലെ പൊരുത്തക്കേടുകൾ പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ആസ്തിവിവരങ്ങളിലും കേസുകളുടെ എണ്ണത്തിലും പ്രകടമായ മാറ്റങ്ങളാണുള്ളത്.
പുതുക്കിയ കണക്കുകൾ പ്രകാരം വിജയ്‌ന്റെ ആസ്തി നേരത്തെ നൽകിയതിനേക്കാൾ വർധിച്ചിട്ടുണ്ട്. പുതിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ താഴെ പറയുന്നവയാണ്. സ്വർണാഭരണങ്ങളും നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള 410.59 കോടി രൂപയുടെ ആസ്തിയാണുള്ളത്. ആദ്യ സത്യവാങ്മൂലത്തിൽ ഇത് 404.58 കോടി രൂപയായിരുന്നു. നീലങ്കരയിലെയും സാലിഗ്രാമിലെയും വീടുകൾ ഉൾപ്പെടെ 220.15 കോടി രൂപയുടെ സ്ഥാവര ആസ്തികളുണ്ട്. വിജയ്‌ന്റെ പക്കൽ ആകെ 630.74 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
വിജയ്‌ന്റെ ഭാര്യ സംഗീതയുടെ പേരിൽ 15.76 കോടി രൂപയുടെ ആസ്തികൾ വേറെയുമുണ്ട്.രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളിലെ വിവരങ്ങൾ തമ്മിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. ഇത് രാഷ്ട്രീയ എതിരാളികൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായതോടെയാണ് തിരുത്തലുമായി താരം രംഗത്തെത്തിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത്.
തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ പത്രികയിൽ വിജയ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ രണ്ട് കേസുകളുണ്ടെന്ന് സൂചിപ്പിച്ചു. പുതുക്കിയ സത്യവാങ്മൂലത്തിൽ ഈ രണ്ട് കേസുകളുടെ വിവരങ്ങളും കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പെരമ്പൂരിലെ രേഖകളിൽ 52 വയസ്സും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സുമാണ് കാണിച്ചിരുന്നത്. ഈ സാങ്കേതിക പിഴവും പുതിയ പത്രികയിലൂടെ പരിഹരിച്ചു. വിട്ടുപോയ ചില നിക്ഷേപങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് ജംഗമ വസ്തുക്കളുടെ മൂല്യം ഉയർന്നത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിയുന്നതിന് തൊട്ടുമുൻപാണ് ഈ പൊരുത്തക്കേടുകൾ വിജയ്‌ന്റെ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച പെരമ്പൂരിൽ വിജയ്‌ന്റെ പത്രിക പിന്താങ്ങിയ വ്യക്തിയാണ് വരണാധികാരി എസ്. ഗീതയ്ക്ക് മുൻപാകെ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. പത്രികകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ സാങ്കേതികമായ കാരണങ്ങളാൽ തള്ളപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ എടുത്തത്.
തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരമായിരുന്ന വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ നീക്കവും അതീവ പ്രാധാന്യത്തോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്. സത്യവാങ്മൂലത്തിലെ ഈ മാറ്റങ്ങൾ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എതിരാളികൾ ആയുധമാക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സുതാര്യത ഉറപ്പുവരുത്താൻ പത്രിക തിരുത്തി നൽകിയ നടപടിയെ അനുകൂലിക്കുന്നവരും ചുരുക്കമല്ല. തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ വിജയ്‌ന്റെ രാഷ്ട്രീയ അരങ്ങേറ്റം കൂടുതൽ ആവേശകരമായി മാറുകയാണ്.
സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച പെരമ്പൂരിൽ പുതുക്കിയ പത്രിക നൽകുകയായിരുന്നു. വിജയ്ന്റെ പത്രികയിൽ പിന്താങ്ങിക്കൊണ്ട് ഒപ്പിട്ടയാളാണ് വരണാധികാരി എസ്. ഗീതയ്ക്ക് പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. പത്രികാസമർപ്പണത്തിന്റെ സമയം കഴിയുംമുൻപ് തെറ്റുകൾ കണ്ടെത്തിയതുകൊണ്ടാണ് അവ തിരുത്താൻ കഴിഞ്ഞത്.
പുതുക്കിയ സത്യവാങ്മൂലമനുസരിച്ച് ടി.വി.കെ. നേതാവിന് സ്വർണാഭരണങ്ങളടക്കം 410.59 കോടി രൂപയുടെ ജംഗമ വസ്തുക്കളുണ്ട്. നേരത്തേ, 404.58 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരുന്നത്. നീലങ്കരയിലെയും സാലിഗ്രാമിലെയും വീടുകളടക്കം 220.15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളാണുള്ളത്. മൊത്തം ആസ്തിയുടെ മൂല്യം 630.74 കോടി രൂപ വരും. ഇതിനുപുറമേ ഭാര്യ സംഗീതയുടെ പേരിൽ 15.76 കോടി രൂപയുടെ ആസ്തികളുണ്ട്. ആദ്യ സത്യവാങ്മൂലത്തിൽ ചേർക്കാൻ വിട്ടുപോയ ക്രിമിനൽ കേസുകളുടെ വിവരങ്ങളും പുതുക്കിയ സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.
