'ടിവികെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് മുന്നണിയെ നയിക്കും; മറ്റുള്ളവരുടെ ആവശ്യം വേണ്ട..'; എഐഎഡിഎംകെ യെ പേരെടുത്ത് വിമര്‍ശിച്ച് വിജയ്; കാണാതെ പോലെ ഇരിക്കാമെന്ന് നേതാക്കൾ
ചെന്നൈ: തമിഴ്‌നാട്ടിലെ സൂപ്പർതാരവും ടിവികെ നേതാവുമായ ദളപതി വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്പോഴും അതിനെയെല്ലാം മുഖം തിരിച്ച് നടക്കുകയാണ് എഐഎഡിഎംകെ. ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയ് യുടെ പ്രധാന ആരോപണം. ഇത് അടക്കമുള്ള ആരോപണങ്ങള്‍ വിജയ് തുടരുന്നതാണ് എഐഎഡിഎംകെ കണ്ടില്ലെന്ന് നടിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ടിവികെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് വിജയ് എഐഎഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിരുദ്ധ സഖ്യത്തില്‍ വിജയെയും ടിവികെയെയും ഒപ്പം ചേര്‍ക്കാനായി എഐഎഡിഎംകെ ശ്രമിക്കുന്നതിനിടയിലാണ് വിജയുടെ രൂക്ഷവിമര്‍ശനം. ഇതാദ്യമായിട്ടായിരുന്നു വിജയ് എഐഎഡിഎംകെയെ പേരെടുത്ത് രൂക്ഷമായി വിമര്‍ശിച്ചത്.
ബിജെപിയോട് പല സമയങ്ങളിലായി സഖ്യത്തെത്തിയിട്ടുള്ള ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ സഖ്യത്തിനില്ല എന്ന് വിജയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടിവികെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുകയും മുന്നണിയെ നയിക്കുകയും ചെയ്യുമെന്നും വിജയ് വ്യക്തമാക്കി.