'ഇത് താൻ നമ്മ സർക്കാർ..'; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്ത്രങ്ങൾ മെനയണം; രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതൊക്കെ; പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി ടിവികെ നേതാവ് വിജയ്; ഉറ്റുനോക്കി എതിരാളികൾ

Update: 2025-02-11 13:25 GMT

ചെന്നൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ വീണ്ടും വിജയ് യുടെ രാഷ്ട്രീയ നീക്കം ചർച്ച ചെയ്യപ്പെടുകയാണ്. രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട വ്യക്തിയുമായി കുടിക്കഴ്ച നടത്തിയ ശേഷം ഡിഎംകെ അടക്കമുള്ള പാർട്ടികളും അദ്ദേഹത്തിന്റെ മൗനമായ നീക്കങ്ങളെ പരിശോധിക്കുകയാണ്.

തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി ചെന്നൈയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ തമിഴകത്ത് വന്‍ വാര്‍ത്തയാകുകയാണ്.

വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി വൃത്തങ്ങൾ കിഷോറിന്‍റെ സന്ദർശനം പ്രധാന്യമുള്ളതല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തലവൻ ആധവ് അർജുന, ഇത് ഒരു സാധാരണ സന്ദർശനമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണ് ഈ കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഊഹിക്കുന്നു.

യോഗത്തിന് മുന്‍ കൈ എടുത്തത് അടുത്തിടെ വിസികെ വിട്ട് വിജയ്‍യുടെ പാര്‍ട്ടിയില്‍ എത്തിയ ആധവ് അർജുനാണ്. അതേ സമയം ഇപ്പോള്‍ ബിഹാറില്‍ ജന്‍ സൂരജ് പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി നടത്തുന്ന പ്രശാന്ത് കിഷോര്‍ ഒരു സ്വകാര്യ സന്ദര്‍ശനം നടത്തിയെന്നാണ് ടിവികെ പറയുന്നത്. "കഴിഞ്ഞ വർഷംപാർട്ടികൾ ആരംഭിച്ച രണ്ട് നേതാക്കൾ തമ്മിലുള്ള ചർച്ചയാണിത് മുതിർന്ന ടിവികെ നേതാവ് പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംഘടന ചട്ടക്കൂട് പൂർത്തിയാക്കിയ ശേഷം സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് മാർച്ച് ആദ്യമുതല്‍ സംസ്ഥാനമൊട്ടാകെ ഒരു പര്യടനം ആരംഭിക്കും.

Tags:    

Similar News