'വെള്ളമടിച്ച് ഒരാളും വരേണ്ട; വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം; ബൈക്ക് സ്റ്റണ്ട് വേണ്ട; റോഡ് മര്യാദകള്‍ പാലിക്കണം'; സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വിജയ്

വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം

Update: 2024-09-25 13:13 GMT

ചെന്നൈ: ആദ്യ സംസ്ഥാന സമ്മേളനത്തില്‍നിന്നു മദ്യപരെ വിലക്കി നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉള്‍പ്പെടെ യോഗത്തിനെത്തുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതൃത്വം പുറത്തിറക്കി. ഒക്ടോബര്‍ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടക്കുന്നത്.

പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. കൂടാതെ സമ്മേളനത്തിനെത്തുന്ന വനിതാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനസ്ഥലത്ത് എത്തുന്ന മെഡിക്കല്‍ ടീമിനും അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കിയ വിജയ് ടിവികെയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനനയം സംബന്ധിച്ച മറ്റുകാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമാകാതെ റോഡ് മര്യാദകള്‍ പാലിക്കാനും കേഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന അണികള്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശിച്ചിട്ടുണ്ട്.

വിജയ്യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയിച്ചത്. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു.

Tags:    

Similar News