തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഡിജെഎസ്; നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം; ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത

Update: 2025-11-09 12:50 GMT

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശ പോരാട്ടത്തിന് ഒരുങ്ങുന്ന ബിജെപിക്ക് തിരിച്ചടി. തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത ശക്തമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് വിമര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. ബിഡിജെഎസ് ആവശ്യപ്പെട്ട് ചില സീറ്റുകളില്‍ സ്ഥാനാര്‍ഥികളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തിരുമല വാര്‍ഡില്‍ ദേവിമ, കരമനയില്‍ കരമന അജി, നേമത്ത് എംആര്‍ ഗോപന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരൂര്‍ക്കടയില്‍ ടിഎസ് അനില്‍കുമാറും കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.

Tags:    

Similar News