ജമാഅത്തെ ഇസ്ലാമിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പിണറായിക്ക് സ്ഥലജലവിഭ്രമം; ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്; മുഖ്യമന്ത്രി സ്വയം പരിഹാസ്യന്‍ ആകുകയാണെന്നും അമീര്‍ പി.മുജീബ് റഹ്‌മാന്‍

ജമാഅത്തെ ഇസ്ലാമിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളം

Update: 2024-11-26 14:36 GMT

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് അമീര്‍ പി.മുജീബ് റഹ്‌മാന്‍. പിണറായിക്ക് സ്ഥലജല വിഭ്രമമാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

2024ന് ശേഷമാണോ ജമാഅത്തെ ഇസ്ലാമി മതഭീകര സംഘടന ആയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംഘപരിവാര്‍ അജന്‍ഡ ഉയര്‍ത്തി സിപിഎം മുന്നോട്ടു പോകുന്നത് അപകടകരമായ കാര്യമാണ്. യുഡിഎഫും എല്‍ഡിഎഫുമായിട്ടും പല തിരഞ്ഞെടുപ്പുകളിലും ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തണമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

2019ഓടെ സിപിഎമ്മുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പിന്തുണ നല്‍കിയത്. വിയോജിക്കുന്ന ഘട്ടത്തിലാണ് ഭീകരവത്കരണം നടക്കുന്നത്. പാലക്കാട്ടെ വിജയം മതേതര ശക്തികളുടെ വിജയമാണ്. ജമാഅത്തെ ഇസ്ലാമിയും വിജയത്തില്‍ കഴിയാവുന്ന സംഭാവന നല്‍കിയെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

ലഭ്യമായ ഡാറ്റ തന്നെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ പിന്തുണച്ചു. പരസ്പരം ചര്‍ച്ച ചെയ്താണ് പിന്തുണ നല്‍കിയത്. 2024 ല്‍ ദിണ്ടിഗല്‍, മധുര, സിക്കര്‍ എന്നിവിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. ന്യൂനപക്ഷം മറുപക്ഷത്തെക്ക് പോയതോടെയാണ് ഇപ്പോള്‍ ഭീകരവത്കരണം നടത്തുന്നത്.

2013 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിന്‍ അമിര്‍ ആരിഫ് അലി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇരു വിഭാഗങ്ങളുമായി പല തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പൊളിറ്റിക്കല്‍ സത്യസന്ധത പുലര്‍ത്തണം. വിയോജിക്കുന്ന ഘട്ടത്തിലാണ് ഭീകരവത്കരിക്കണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News