കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവന; ഈ തെരഞ്ഞെടുപ്പിലും മേല്‍ക്കൈയുണ്ടാകും; പുതിയ പദ്ധതികളിലേക്ക് ചെല്ലാന്‍ തുടര്‍ഭരണം വേണം; പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് ഇ പി ജയരാജന്‍

കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവന

Update: 2025-11-19 07:27 GMT

കോഴിക്കോട്: കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവനയാണെന്നും ജനങ്ങള്‍ അത് മനസിലാക്കുന്നുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. ഈ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണ്. എന്ത് പദ്ധതി വന്നാലും പ്രതിപക്ഷം തടുക്കുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മീഡിയവണിന്റെ നേതാവ് നിലപാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഈ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടാകും. കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവനയാണ്. ജനങ്ങള്‍ അത് മനസിലാക്കുന്നുണ്ട്. പുതിയ പദ്ധതികളിലേക്ക് ചെല്ലാന്‍ തുടര്‍ഭരണം വേണം. വിദ്യാഭ്യാസ പുരോഗതിക്ക് എല്‍.ഡി.എഫ് അടിത്തറയിട്ടു. ശബരിമലയെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. സ്വര്‍ണക്കൊളളയില്‍ കൃത്യമായ അന്വേഷണം നടന്നു. ഇന്ന് പലരും ജയിലിലാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണ്. എന്ത് പദ്ധതി വന്നാലും പ്രതിപക്ഷം തടുക്കുന്നു'' -ഇ.പി ജയരാജന്‍ പറഞ്ഞു.

തന്റേതെന്ന പേരില്‍ ഡി.സി ബുക്‌സ് പുറത്തുവിട്ടത് വ്യാജ ആത്മകഥയാണെന്നും ഇ.പി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലാണ് അത്തരമൊരു വാര്‍ത്ത ആദ്യം വരുന്നത്. പുസ്തകമെഴുതുന്ന താന്‍ പ്രകാശനത്തിന്റെ കാര്യമറിയുന്നില്ല. പുസ്തകം എഴുതാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ആരെങ്കിലും എഴുതിയതിന്റെ ഉത്തരവാദിത്തം തനിക്ക് ഏല്‍ക്കേണ്ടതില്ലെന്നും ഇ.പി വ്യക്തമാക്കി. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ക്ക് നല്ല ബുദ്ധിയുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News