കുഞ്ഞനന്തന്‍ നാടിന് പ്രിയപ്പെട്ട വിപ്ലവകാരി! കുഞ്ഞനന്തന് നീതി കിട്ടിയില്ലെന്ന ഇപി; പികെ കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ കമ്യുണിസ്റ്റ് വിരുദ്ധ മനോഭാവം; സിപിഎമ്മിന് ടിപിയെ കൊന്ന പ്രതി രക്തസാക്ഷി! നിലമ്പൂരിന് പുതിയ രാഷ്ട്രീയ അജണ്ട; ഇപിയുടെ വാക്കുകള്‍ ആര്‍ക്ക് ഗുണകരമാകും?
കണ്ണൂര്‍ :ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ഭരണകൂട താല്പര്യവും ജുഡീഷ്യറിയുടെ കമ്യുണിസ്റ്റ് വിരുദ്ധ മനോഭാവവുമാണെന്ന വിവാദ പ്രസംഗവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. പാനൂരില്‍ നടന്ന പി.കെ കുഞ്ഞനന്തന്‍ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ വിവാദങ്ങള്‍ക്ക് ഈ പ്രസംഗം കാരണമാകും. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ടി പി ചന്ദ്രശേഖരന്‍ കൊലപാതകം ചര്‍ച്ചയാക്കുന്നതാണ് ഇപിയുടെ വാക്കുകള്‍.
കുഞ്ഞനന്തന്‍ നാടിന് പ്രീയപ്പെട്ട വിപ്ലവകാരിയാണെന്ന് പറഞ്ഞ ഇ പി കുഞ്ഞനന്തന് നീതി കിട്ടിയില്ലെന്നും ആരോപിച്ചു. പി കെ കുഞ്ഞനന്തന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ടു ജയരാജന്‍ രംഗത്തുവന്നത്. ടി.പി.ചന്ദ്ര ശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പാനൂരിലെ സിപിഎം നേതാവായിരുന്നു പി കെ കുഞ്ഞനന്തന്‍. കേസിലെ 13-ാം പ്രതി. ടിപി കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയും വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ കോടതിക്ക് തന്നെ ഇത് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തത്.
ഈ പ്രതിയെയാണ് വിപ്ലവകാരിയെന്ന് പറഞ്ഞു കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ രംഗത്തെത്തിയത്. കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവം ആണെന്ന ഗുരുതരമായ ആരോപണമാണ് ഇ. പി ഉയര്‍ത്തിയത്. ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട നീതി തടവറക്കുള്ളില്‍ കുഞ്ഞനന്തന് ലഭിച്ചില്ലെന്നും കുഞ്ഞനന്തന്‍ നാടിനുവേണ്ടി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പോരാളിയാണെന്നുമാണ് ഇ പിയുടെ വാക്കുകള്‍.
ജുഡീഷ്യറിക്കെതിരെയുള്ള ഇ പി ജയരാജന്റെ പ്രസംഗം വിവാദമായിട്ടുണ്ട്. ഈ വിഷയം കോണ്‍ഗ്രസ് നിലമ്പൂരില്‍ ചര്‍ച്ചയാക്കും. എല്ലാ ഉപതിരഞ്ഞെടുപ്പിലും ഇപിയുടെ വാക്കുകള്‍ കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചയാകാറുണ്ട്.