ബി ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണ്; അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ ഞാന്‍ എന്റെ പടിക്കല്‍ കയറ്റുമോയെന്ന് ജി സുധാകരന്‍; കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പം? മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല; വ്യാഖ്യാനങ്ങള്‍ തള്ളി മുതിര്‍ന്ന സിപിഎം നേതാവ്
ബി ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണ്;
കൊച്ചി: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ താനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. തനിക്ക് ബിജെപി മനസ്സാണെന്ന വിധത്തിലുള്ള വിലയിരുത്തലുകളും തള്ളിക്കൊണ്ടാണ് അദ്ദേഹം രംഗത്തുവന്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ അവകാശവാദങ്ങളെല്ലാം സുധാകരന്‍ തള്ളി.
ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണ്. അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയും. കേരളത്തില്‍ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സിപിഎമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ നിലപാടിനോട് സുധാകരന് പകുതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു
കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കില്‍ മാത്രമേ ചോദ്യമുള്ളൂ. തന്നെ ക്ഷണിക്കാന്‍ മാത്രം മണ്ടനല്ല കെ സി വേണുഗോപാലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് എന്ന് വാക്ക് താന്‍ പറഞ്ഞതല്ല. അവിടത്തെ ഒരു നേതാവ് ആണ് അങ്ങനെ പറഞ്ഞത്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.
അമ്പലപ്പുഴ ഘടകത്തിന് തോന്നിയതല്ല. ഒരു നേതാവിന് തോന്നിയതാണ്. തനിക്ക് വിഷമമില്ല. 40 വര്‍ഷത്തിലധികമായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. തിരുത്തല്‍ പ്രവര്‍ത്തി പാര്‍ട്ടി മുന്‍പും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ നടത്തണം. അതു പറയുമ്പോള്‍ പാര്‍ട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭാഗം മാധ്യമങ്ങളും പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കല്‍ ക്രിമിനല്‍സും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.
ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. മന്ത്രിമാരില്‍ താന്‍ വിമര്‍ശിക്കാത്ത ഒരാളായിരുന്നു സുധാകരനെന്നും അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വ്വമായിട്ടാണ് പെരുമാറിയതെന്നും സതീശന്‍ പറഞ്ഞു. 'ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂര്‍വ്വമായി പൊതുമരാമത്ത് മന്ത്രിമാര്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രത്യേക ആദരവും സ്നേഹവും ബഹുമാനവുമുണ്ട്.
അതുകൊണ്ട് അദ്ദേഹത്തിന്റെ അസ്തിത്വത്തേയോ പാര്‍ട്ടിയോടുള്ള കൂറിനേയോ ചോദ്യംചെയ്യില്ല. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമാണ്. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് രണ്ടുപേരും പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ടതില്ലെന്നുമായരുന്നു സതീശന്‍ പറഞ്ഞത്.
നേരത്തെ മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്‌നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു സുധാകരന്‍. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന്‍ അറിയിക്കുകയാണ് ചെയ്തത്.