അതിവേഗം ബഹുദൂരം; കാലിക്കറ്റില്‍ കരുത്തുകാട്ടിയെന്ന് കെ എസ് യു; മൂന്നരപതിറ്റാണ്ടുകള്‍ക്കു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ കെ.എസ്.യുവിന്; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കുള്ള മറുപടി: അലോഷ്യസ് സേവ്യര്‍

കാലിക്കറ്റില്‍ കരുത്തുകാട്ടിയെന്ന് കെ എസ് യു

Update: 2024-10-10 15:34 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘടന കരുത്തുകാട്ടിയെന്ന് കെ.എസ്.യു.

മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ അംബേദ്ക്കര്‍ കോളേജ്, മമ്പാട് എം.ഇ.എസ്, പ്രിയദര്‍ശിനി ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു യൂണിയന്‍ പിടിച്ചെടുത്തപ്പോള്‍ ചുങ്കത്തറ മാര്‍ത്തോമ കോളേജ്, എം.ഇ.എസ് മമ്പാട്, വളാഞ്ചേരി കെ.വി.എം, പൊന്നാനി എം.ഇ.എസ് കോളേജ്, ചുങ്കത്തറ മാര്‍ത്തോമ, എസ്.വി.പി.കെ പാലേമാട്, പൊന്നാനി എം.റ്റി.എം, പരപ്പനങ്ങാടി എല്‍.ബി.എസ്, മഞ്ചേരി എച്ച്.എം, എം.സി.റ്റി ലോ കോളേജ്, മാണൂര്‍ മലബാര്‍ കോളേജ്, കൊണ്ടോട്ടി ഗവ: കോളേജ്, പെരിന്തല്‍മണ്ണ പി.റ്റി.എം, ചരിത്രത്തില്‍ ആദ്യമായി വട്ടക്കുളം ഐ.ച്ച്.ആര്‍.ഡി, തിരൂര്‍ ടി.എം.ജി, നജാത്ത് കോളേജ്, തവനൂര്‍ ഗവ: കോളേജ്, എന്നിവിടങ്ങളില്‍ യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി.

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്, മൈനോരിറ്റി കോളേജ്, ഗവ: കോളേജ് അട്ടപ്പാടി, കെ.എസ്.യു യൂണിയന്‍ പിടിച്ചെടുത്തപ്പോള്‍ തൃത്താല ഗവ: കോളേജ് ,ആനക്കര എ.ഡബ്ല്യു.എച്ച് കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു- എം.എസ്.എഫ് സഖ്യം കരുത്തുകാട്ടി. ആലത്തൂര്‍ എസ്.എന്‍ കോളേജില്‍ മൈക്രോബയോളജി, മാത്‌സ്, ബോട്ടണി അസോസിയേഷന്‍ ഉള്‍പ്പടെ 19 സീറ്റുകളില്‍ വിജയിച്ച് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി.

മൂന്നരപതിറ്റാണ്ടിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെ.എസ്.യു തിരിച്ചു പിടിച്ചും ദേവഗിരി കോളേജ് നിലനിര്‍ത്തിയും കോഴിക്കോട്ട് കെ.എസ്.യു കരുത്തുകാട്ടി. കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് ,എന്നിവിടങ്ങളിലും കെഎസ്യു വിജയിച്ചു.പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ കോളേജ്, രണ്ടര പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ: കോളേജ് ,കുന്നമംഗലം എസ്.എന്‍.ഇ.എസ്, നാദാപുരം ഗവ: കോളേജ് എന്നിവടങ്ങില്‍ കെ.എസ്.യു-എം.എസ് എഫ് സഖ്യം ഉജ്ജ്വല മുന്നേറ്റം നടത്തി. വിവിധ അസോസിയേഷനുകളില്‍ വിജയിച്ച് ഫാറൂഖ് കോളേജിലും കെ.എസ്.യു മുന്നേറ്റം നടത്തി.

വയനാട് ജില്ലയില്‍ മീനങ്ങാടി ഐ.ച്ച്.ആര്‍.ഡി കോളേജില്‍ എല്ലാ സീറ്റുകളിലും വിജയിച്ചും പൂമല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റര്‍, പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് & സയന്‍സ് എന്നിവിടങ്ങില്‍ യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു മികവ് കാട്ടിയപ്പോള്‍ 10 വര്‍ഷത്തിനു ശേഷം പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജും 5 വര്‍ഷത്തിനു ശേഷം കല്‍പ്പറ്റ ഗവ: കോളേജും,അല്‍ഫോണ്‍സാ കോളേജില്‍ തിളക്കമാര്‍ന്ന വിജയം നേടിയും കെ.എസ്.യു-എം.എസ്.എഫ് മുന്നണി ബഹുദൂരം മുന്നേറി.യുയുസി ഉള്‍പ്പടെയുള്ള സീറ്റുകളില്‍ വിളയിച്ച് എസ്.എം.സി കോളേജ്, മുട്ടില്‍ ഡബ്ലു.എം.ഒ ,മീനങ്ങാടി ഇ.എം.ബി.സി കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു മികച്ച പ്രകടനം കാഴ്ച്ചവെച്ചു

അതേസമയം തൃശൂര്‍ ജില്ലയില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം മദര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജും, സി.എ.എസ് ചേലക്കരയും വിജയിച്ച് കെ.എസ്.യു മുന്നേറി.ചെയര്‍മാന്‍,യു.യു.സി ഉള്‍പ്പടെയുള്ള സീറ്റുകളില്‍ വിജയിച്ച് തൃശൂര്‍ ഗവ:ലോ കോളേജ്, ചാലക്കുടി പനമ്പള്ളി കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു തിളക്കമാര്‍ന്ന മുന്നേറ്റം നടത്തി. ക്യാമ്പസ് ജോഡോ മുദ്രാവാക്യം ഉയര്‍ത്തിയും, ക്യാമ്പസ് തല ശില്പശാലകളും, ജില്ലാതല ലീഡര്‍ഷിപ്പ് ക്യാമ്പുകളും സംഘടിപ്പിച്ച ശേഷമാണ് കെ.എസ്.യു തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കുള്ള മറുപടി: അലോഷ്യസ് സേവ്യര്‍

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കും, എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനും ക്യാമ്പസുകള്‍ നല്‍കിയ മറുപടിയാണ് കെ.എസ്.യു കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വരാനിരിക്കുന്ന മറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും കെ.എസ്.യു ഉജ്ജ്വല മുന്നേറ്റും നടത്തുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ക്യാമ്പസുകളുടെ വികാരം വ്യക്തമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Tags:    

Similar News