കുസാറ്റിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സ്വപ്‌നം സഫലമാക്കി കെ എസ് യു; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തിന് ശേഷം എസ് എഫ് ഐയില്‍ നിന്ന് ഭരണം പിടിച്ചെടുത്തു; ഇക്കുറി മത്സരിച്ചത് എം എസ് എഫിനെ ഒഴിവാക്കി; നേട്ടത്തില്‍ രണ്ട് പേരുകള്‍ പറയാതെ പോകുന്നത് നീതികേടെന്ന് ആന്‍ സെബാസ്റ്റ്യന്റെ കുറിപ്പ്
കുസാറ്റിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സ്വപ്‌നം സഫലമാക്കി കെ എസ് യു
കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്യു. കുര്യന്‍ ബിജു യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റയ്ക്കാണ് കെഎസ്യു മത്സരിച്ചത്. 15ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്യു സ്വന്തമാക്കിയത്.
സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.
കുസാറ്റ് തെരഞ്ഞെടുപ്പില്‍ കെഎസ്യു ഒറ്റയ്ക്ക് മത്സരിച്ചത് അപക്വമെന്ന് എംഎസ്എഫ് നേരത്തെ വിമര്‍ശിച്ചിരുന്നു. മുന്നണി മര്യാദ കാണിക്കാത്ത സംഘടന ബോധത്തിന്റെ അഭാവം വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ എംഎസ്എഫ് പതിനഞ്ച് സീറ്റുകളില്‍ ഒന്ന് പോലും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, എം എസ് എഫിനെ ഒഴിവാക്കിയിട്ടും കെ എസ് യു തിളങ്ങുന്ന വിജയമാണ് കുസാറ്റില്‍ നേടിയത്.
അതേസമയം, കെ എസ് യുക്കാര്‍ കണ്ട കുസാറ്റിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍, രണ്ടുപേരുകള്‍ പറയാതെ പോകുന്നത് നീതികേടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ കുറിച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്‌മത്തുള്ളയും, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമാണ് ആ രണ്ടുപേര്‍.
തലമുറകളായി കുസാറ്റിന് അകത്തും പുറത്തും നിന്ന് KSUക്കാര്‍ കണ്ട സ്റ്റുഡന്റസ് യൂണിയന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍, രണ്ട് പേരുകള്‍ പറയാതെ പോകുന്നത് നീതികേടാണ് ..
2014 മുതല്‍ ഇങ്ങോട്ട് കഴിഞ്ഞ 10 കൊല്ലം ഒരേ സ്വപ്നത്തിന് വേണ്ടി ജീവിച്ച റഹ്‌മത്ത് ... സെനറ്റ് മെമ്പര്‍ ആയി റഹ്‌മത്ത് വിജയിച്ചപ്പോഴും KSU പരാജയപ്പെട്ടു ... വ്യക്തി ജീവിതത്തില്‍ നികത്താനാവാത്ത പല നഷ്ടങ്ങള്‍ ഉണ്ടായപ്പോഴും, നിരാശയുടെ പടുകുഴിയില്‍ വീണ് പോയപ്പോഴും കുസാറ്റ് എന്ന സ്വപനത്തില്‍ റഹ്‌മത്ത് ഒരിഞ്ച് പിന്നോട്ട് പോയില്ല ... ഇന്ന് ഒരു ഇന്ദ്രനീല പതാകയുമായി കുസാറ്റിന്റെ നടുമുറ്റത്ത് അങ്കം ജയിച്ച ചേകവനെപോലെ KSU സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്ത് നില്‍ക്കുന്ന കാഴ്ചയുടെ സൗന്ദര്യം പറഞ്ഞുതീര്‍ക്കാനാവില്ല ...
വൈകാരമായി തകര്‍ന്നുപോയപ്പോഴെല്ലാം KSUകാരെ പിടിച്ചുനിര്‍ത്തിയ, സാമ്പത്തികമായി സഹായിച്ച , ഓടിച്ചെന്നപ്പോഴെല്ലാം പിന്തുണ നല്‍കിയ ഒരു DCC പ്രസിഡന്റ് ഉണ്ട് എറണാകുളത്തിന് ... ഷിയാസിക്കയിലെ പഴയ KSUകാരന്‍ കൂടിയാണ് ഇന്ന് കുസാറ്റില്‍ വിജയിച്ച് നില്‍ക്കുന്നത് ... കുസാറ്റിന് അകത്തും പുറത്തും നിന്ന് യൂണിയന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ , സ്വപ്നം കണ്ടവര്‍ , പ്രയത്‌നിച്ചവര്‍ , പ്രതിരോധം തീര്‍ത്തവര്‍ ... അങ്ങിനെ മൂന്ന് പതിറ്റാണ്ട് കാലത്തേ എത്രയോ മനുഷ്യരുടെ സ്വപ്നമാണ് ഇന്ന് ഇന്ദ്രനീല നിറത്തില്‍ പൂത്ത് നില്‍ക്കുന്നത് ... നിരന്തരമായ പരിശ്രമത്താല്‍ ഇനിയും ഇനിയും ഒരുപാട് നേടാനുണ്ട് എന്ന കൃത്യമായ ഓര്‍മ്മപ്പെടുത്തലാണ് കുസാറ്റ് ...
Mohammed Shiyas
Adv Rahmathullah Moonnalingal
ആന്‍ സെബാസ്റ്റ്യന്‍
KSU സംസ്ഥാന വൈസ് പ്രസിഡന്റ്