അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാന്‍ വായിച്ചിട്ടില്ല; അതു തന്നെയാണ് കേരളം അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടും ചോദിച്ചു കൊണ്ടിരിക്കുന്നത്; മന്ത്രി എം ബി രാജേഷിനെ പരിഹസിച്ചു ബല്‍റാം

അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്നതാണത്രേ!

Update: 2025-09-09 12:44 GMT

തിരുവനന്തപുരം: വി ടി ബല്‍റാമും മന്ത്രി എം ബി രാജേഷും തമ്മിലുള്ള സോഷ്യല്‍ മീഡിയാ യുദ്ധം തുടരുകയാണ്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും തമ്മില്‍ കോര്‍ക്കുന്നത്. എം ബി രാജേഷാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാമിനെ വിമര്‍ശിച്ചു ആദ്യം രംഗത്തുവന്നത്. ബല്‍റാമിനെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ തലവന്‍ സ്ഥാനത്തു നിന്നും മാറ്റിയ കാര്യം സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തിന് ബല്‍റാം മറുപടി നല്‍കി. ഇതോടെ വീണ്ടും ഇന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജേഷ് എഴുതിയ ഒരു പുസ്തകത്തിന്റെ കവറും ചേര്‍ത്തിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് ബല്‍റാം ഇപ്പോള്‍ രംഗത്തുവന്നത്.

ഡിസി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ, അത് തന്നെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടുമെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ബല്‍റാം ഫേസബുക്കില്‍ കുറിച്ചത്. വോട്ട് ചോരി വിവാദത്തില്‍ പിണറായി മിണ്ടാത്തതിലാണ് അദ്ദേഹം ചോദ്യം ഉന്നയിക്കുന്നത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഡിസി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ, അത് തന്നെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടുമെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ മാന്തുന്ന ബിജെപി-ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടുകെട്ടിന്റെ വോട്ടര്‍ പട്ടിക അട്ടിമറി വിഷയത്തില്‍ അദ്ദേഹവും പരമോന്നത നേതാവും എന്താണ് നിശ്ശബ്ദരായി ഇരിക്കുന്നതെന്ന്?

ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഇരുന്നുകൊണ്ട് നിങ്ങള്‍ക്കീ വിഷയത്തില്‍ 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്ന്? 'വോട്ട് ചോരി' എന്ന രണ്ട് ചെറുവാക്കുകള്‍ ഇന്നിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ആദ്യം അത് ചെയ്യൂ. അതിന് ശേഷം പണ്ടെഴുതിയ പുസ്തകങ്ങളും ഇഷ്ടിക ഭാഷയിലെ പ്രസംഗങ്ങളും നമുക്ക് ചര്‍ച്ചക്കെടുക്കാം. മറ്റ് വിഷയങ്ങളും ഓരോന്നോരോന്നായി നമുക്ക് ചര്‍ച്ച ചെയ്യാം.

Tags:    

Similar News