പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്‍; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്‍പ്പിച്ചു കളത്തിലിറങ്ങുമ്പോള്‍
പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടത് എന്തിന്?
തിരുവനന്തപുരം: ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന് ആരോപണവിധേയനായ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ സി.പി.എമ്മിനുള്ളില്‍ പടയൊരുങ്ങുന്നു. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പി.ജയരാജനാണ് ഈ വിഷയത്തില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എം.വി ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പി.ജയരാജന്റെ രൂക്ഷവിമര്‍ശനം വെളിവാക്കുന്നത് പാര്‍ട്ടിക്കുള്ളിലെ പുതിയ ചേരിതിരിവുകള്‍. ക്ഷേത്ര വഴിപാട് വിവാദത്തില്‍ കുടുക്കി കോടിയേരി ബാലകൃഷ്ണനെ ഒറ്റപ്പെടുത്തിയതുപോലെ എം.വി ഗോവിന്ദനെയും ആക്രമിക്കാന്‍ നീക്കം.
എം.വി ഗോവിന്ദന്‍ അടുത്തിടെ പയ്യന്നൂരിലെ പ്രശസ്ത ജ്യോത്സ്യനായ മാധവ പൊതുവാളിനെ സന്ദര്‍ശിച്ചതാണ് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണം. ഇതുസംബന്ധിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായി. അതിനിടയില്‍ കൂടിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ ജ്യോത്സ്യന്‍മാരെ സന്ദര്‍ശിക്കുന്നത് പതിവാക്കുകയാണ്. ഇത് പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. എന്ത് രാഷ്ട്രീയബോധത്തിന്‍െ്റ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ജ്യോത്സ്യന്‍മാരെ കാണാന്‍ പോകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അണികള്‍ക്കും സമൂഹത്തിനും നല്‍കുന്ന സന്ദേശമെന്താണെന്നും പി. ജയരാജന്‍ ചോദിച്ചു.
എം.വി ഗോവിന്ദന്‍ സി.പി.എമ്മിന്‍െ്റ അടിസ്ഥാന ആശയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആരോപണം മാത്രമല്ല, അദ്ദേഹത്തിന്‍െ്റ രാഷ്ട്രീയബോധ്യം കൂടി പി. ജയരാജന്‍ ചോദ്യം ചെയ്തതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്്. മുന്‍പ് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.വി ഗോവിന്ദനുമായി പി. ജയരാജന്‍ ഇടഞ്ഞെന്ന തരത്തിലുള്ള ചര്‍ച്ചകളും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വം മുന്നിട്ടിറങ്ങാനാണു സാധ്യത.
തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെയാണു പഴി ചാരിയത്. വിവാദങ്ങള്‍ ഉണ്ടാക്കിയശേഷം പ്രതികരണം അന്വേഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നിര്യാതനായ മുന്‍ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ വഴിപാടുമായി ബന്ധപ്പെട്ടുാണ് വിവാദങ്ങളില്‍ അകപ്പെട്ടത്. അദ്ദേഹത്തിന്‍െ്റ വീട്ടില്‍ ശത്രുസംഹാരപൂജ നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചതും ഏറെ ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരുന്നു.